Categories: Malayalam

ആരാധകന് സമ്മാനമായി ഉണ്ണി മുകുന്ദൻ 2 വർഷം മുൻപ് കൊടുത്ത ബൈക്ക് ഉണ്ണി മുകുന്ദന്റെ പിറന്നാളിന് സർപ്രൈസ് ആയി തിരികെ താരത്തിലേക്ക് !! സിനിമയെ വെല്ലുന്ന സർപ്രൈസ് സ്റ്റോറി !!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിലേക്ക് എത്തി. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഇന്നലെ താരം തന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ജന്മദിനത്തിൽ ഫാൻസിന്റെ വക അടിപൊളി ഞെട്ടിക്കുന്ന സമ്മാനമാണ് ഉണ്ണിമുകുന്ദനെ തേടിയെത്തിയത്. ഉണ്ണിയുടെ ആദ്യത്തെ ബൈക്ക് ആയ പൾസർ മോഡിഫൈ ചെയ്തു ഉണ്ണിക്ക് സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഫാൻസിലെ ചിലർ. ഫാൻസിലെ ഒരു പയ്യന് വണ്ടി ഇല്ല എന്നും അവനു ജോലി ആവശ്യത്തിനായി വണ്ടി നൽകാമോ എന്ന് ചോദിച്ചു ആണ് ഉണ്ണിയുടെ പഴയ ബൈക്ക് ഫാൻസ്‌ അസോസിയേഷനിലെ രഞ്ജിത് എന്നൊരാൾ രണ്ടു വർഷത്തിന് മുൻപ് ഉണ്ണിയുടെ അടുത്ത് എത്തി വാങ്ങിച്ചത്. ഒരു ബൈക്ക് പ്രേമി ആയിരുന്നു ഉണ്ണിമുകുന്ദൻ. അതിനാൽ തന്നെ താരം എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു എന്നും എന്നാൽ താരത്തിന്റെ പ്രതികരണം തന്നെ വളരെ ഞെട്ടിച്ചുവെന്നും രഞ്ജിത്ത് പറയുന്നു. ബ്രേക്ക് ചെക്ക് ചെയ്തിട്ട് എടുത്തോ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ഇട്ടു കൊണ്ടാണ് രഞ്ജിത്ത് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

രഞ്ജിത്തിന്റെ പോസ്റ്റ്:

“നമസ്കാരം, ഞാൻ രഞ്ജിത്ത്. ഉണ്ണിമുകുന്ദൻ ഫാൻസിലെ ഒരു അംഗമാണ്…. ഇന്ന് ഏട്ടന്റെ പിറന്നാൾ ദിവസമായിട്ട്, ഞങ്ങൾ ഫാൻസ്‌ എല്ലാവരും ചേർന്ന് ഏട്ടന് ഒരു ഗിഫ്റ്റ് കൊടുത്തു…. ഏട്ടൻ ആദ്യമായിട്ട് മേടിച്ച പൾസർ 150cc ബൈക്ക് ഞങ്ങൾ മോഡിഫൈ ചെയ്ത് പുള്ളിക്കുതന്നെ രണ്ടു വർഷങ്ങൾക്കു ശേഷം തിരിച്ചു കൊടുത്തു. നിങ്ങൾ വിചാരിക്കുന്നുണ്ടാവും അത് എങ്ങനെയാ ഒരു ഗിഫ്റ്റ് ആവുന്നേന്ന്…ഞാൻ പറയാം… ഏകദേശം 2.5 വർഷങ്ങൾ മുൻപ് ഞാൻ ഉണ്ണിയേട്ടനോട് ഒരു കാര്യം പറഞ്ഞു. പറഞ്ഞത്… ഏട്ടാ നമ്മുടെ ഫാൻസിലെ ഒരു പയ്യന് ജോലിക്കു പോവാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.ബൈക്ക് ഇല്ലാത്തതാണ് വിഷയം.ഏട്ടന്റെ കുറേ ബൈക്ക് ഉണ്ടല്ലോ, ഉപയോഗം ഇല്ലാത്ത ഒരു ബൈക്ക് അവനു കൊടുക്കാമോ… ഞാൻ സൈഡിൽ നിൽക്കുന്ന പൾസർ ബൈക്കിനെ ചൂണ്ടി കാണിച്ചു…ഉണ്ണിയേട്ടൻ ഒരു വലിയ ബൈക്ക് പ്രേമിയാണ്. ഞാനും ഒരു ബൈക്ക് പ്രേമിയാണ്, and എല്ലാവരെയും പോലെ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ വളർന്നവനാണ് ഞാൻ. ഉണ്ണിയേട്ടനും വളരെ സാധാരണ കുടുംബത്തിൽ നിന്നും കേറി വന്ന ആളാണ്. ഫസ്റ്റ് ബൈക്ക് എപ്പോഴും സ്പെഷ്യൽ ആണ് എല്ലാവർക്കും… അപ്പൊ ഞാൻ ഇപ്പൊ പറഞ്ഞ കാര്യം ഉണ്ണിയേട്ടൻ എങ്ങനെ എടുക്കും എന്നു എനിക്ക് അറിയില്ലായിരുന്നു. ഉണ്ണിയേട്ടൻ ആകെ ഒരു കാര്യമേ പറഞ്ഞുള്ളു…. ബൈക്ക് കൊടുത്തോ ബ്രേക്ക്‌ ചെക്ക് ചെയ്തിട്ട്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ആ ബൈക്ക് എടുത്ത് പല സ്ഥലങ്ങളിലായി റിപ്പയർ ചെയ്തു, മോഡിഫൈ ചെയ്തു. ഉണ്ണിയേട്ടന്റെ ഫേവറിറ്റ് ബൈക്ക് ആണ്. പിന്നെ പുള്ളിക്ക് ഇഷ്ടമുള്ള സ്റ്റൈലും ആണ്. അങ്ങനെ ആ രണ്ടു വർഷത്തിനു ശേഷം ഫൈനലി ബൈക്ക് ഉണ്ണിയേട്ടന്റെ ഈ ബർത്ത്ഡേയ്ക്ക്, ഞങ്ങൾ ഫാൻസിലെ ഏട്ടന്റെ അനിയന്മാർക്ക്,ഉണ്ണിയേട്ടന് ഗിഫ്റ്റ് ആയി തിരിച്ചു കൊടുക്കാൻ സാധിച്ചു. ഒന്നും ചോദിക്കാതെ ബൈക്ക് തന്ന ഉണ്ണിയേട്ടന് ഞങ്ങൾ ഫാൻസിലെ അനിയന്മാരുടെ വക ഒരു big happy birthday, ഉമ്മ.P S: Bike will not be Used for Transportation purpose.its just a token of love from us to unniettan.peace”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago