മലയാള സിനിമയിലെ യുവനടന്മാർ ഒട്ടുമിക്കവരും തന്നെ അവരുടെ ബോഡി വളരെ കൃത്യമായി വർക്ഔട്ട് ചെയ്‌തും മറ്റും ആരോഗ്യപൂർണമായി നിലനിർത്തുന്നവരാണ്. ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, സിജു വിൽസൺ തുടങ്ങിയവരെല്ലാം അതിന് ഉദാഹരണമാണ്. പുതിയൊരു ചിത്രത്തിനായി ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടുകയും തടി വെക്കുകയും ചെയ്‌തിരുന്നു. മേപ്പടിയാന്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി അദ്ദേഹം 20 കിലോയിലധികം ശരീരം ഭാരം വര്‍ധിപ്പിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അതെല്ലാം കുറച്ച് പഴ രൂപത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി. എന്റെ ഈ ചലഞ്ചില്‍ ഭാഗമായ എല്ലാവര്‍ക്കും നന്ദി. മേപ്പടിയാന്‍ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം വര്‍ധിപ്പിക്കേണ്ടി വന്നു. മൂന്ന് മാസം കൊണ്ട് 16കിലോ ഭാരം കുറയ്ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായിരുന്നു. എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സാധിക്കും. നിങ്ങള്‍ ശരീരത്തെയല്ല മനസ്സിനെയാണ് ട്രെയിന്‍ ചെയ്യേണ്ടത്, ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…