Categories: GeneralNews

വധുവിനെ തേടി ബോര്‍ഡു തൂക്കിയതേ ഓര്‍മയുള്ളു, ഓസ്‌ട്രേലിയയില്‍ നിന്നു വരെ ആലോചന; ഉണ്ണികൃഷ്ണന് ഇപ്പോള്‍ തിരക്കോടു തിരക്ക്

വല്ലച്ചിറ ഗ്രാമത്തിലെ മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ വൈറലാണ്. കാരണമെന്തന്നല്ലേ, വധുവിനെ ആവശ്യപ്പെട്ട് തട്ടുകടയില്‍ ഒരു ബോര്‍ഡു വച്ചു കക്ഷി. അതു വാര്‍ത്തയായതോടെ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് ഫോണിന്റെ അങ്ങെതലയ്ക്കല്‍. ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും വരെ കല്യാണ ആലോചനകള്‍ എത്തി.

ഒരു പാട് സ്ഥലങ്ങളില്‍ നിന്ന് ആലോചനകള്‍ വരുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇറ്റലിയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വിളി വന്നു. ഇറ്റലിയില്‍നിന്ന് ആശംസകള്‍ അറിയിക്കാനാണ് വിളിച്ചത്. ഓസ്‌ട്രേലിയ സ്വദേശിയായ യുവതി വിവാഹാലോചനയുമായാണ് വിളിച്ചത്. പോസ്റ്റ് കണ്ടപ്പോള്‍ ഒരു മലയാളിയെക്കൊണ്ട് വിളിപ്പിച്ചതാണ്. ഓസ്‌ട്രേലിയയില്‍ താമസമാക്കാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. അവരോട് അറിയിക്കാമെന്ന് പറഞ്ഞെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പെണ്ണുകാണല്‍ ചടങ്ങിനു വരാന്‍ നിരവധി പേര്‍ വിളിച്ചു. ഇവിടെയെല്ലാം പോകണമെങ്കില്‍ ഒരു മാസം തട്ടുക്കട അടച്ചിടേണ്ടി വരുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

കുറച്ചുക്കാലം മുമ്പ് ശാരീരകമായ അസുഖം ബാധിച്ചിരുന്നു. അന്ന്, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, അസുഖമെല്ലാം ഭേദമായി തട്ടുക്കടയും ലോട്ടറിക്കടയും തുടങ്ങി. ബന്ധുക്കളും നാട്ടുകാരും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പല രീതിയില്‍ കല്യാണ ആലോചന നടത്തിയിട്ടും ഒന്നും ഒത്തുവന്നുമില്ല. അങ്ങനെയാണ്, കടയില്‍തന്നെ ബോര്‍ഡ് തൂക്കിയത്. ‘ജീവിത പങ്കാളിയെ തേടുന്നു.(ജാതി മത ഭേദമന്യേ) ഫോണ്‍ നമ്പര്‍..’ ഈ വാചകം പ്രിന്റ് എടുത്ത് കടയില്‍ തൂക്കുകയായിരുന്നു. ഇതു വാര്‍ത്തയായി. ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ സമൂഹമാധ്യമങ്ങളിലും ഉണ്ണികൃഷ്ണന്റെ ബോര്‍ഡ് വൈറലാവുകയായിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago