സിംപ്ലി മൈ സ്‌റ്റൈല്‍ ഉണ്ണി എന്ന യൂ ട്യൂബിലൂടെ പ്രശസ്തയായ ഉണ്ണിമായ വിവാഹിതയായി. ഡോക്ടറായ ലൈസ്‌ലിയെയാണ് ഉണ്ണിമായ വിവാഹം കഴിച്ചത്. വ്ളോഗിംഗും അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായത്. ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായ. ബിഗ് ബോസ് സീസണില്‍ ആരാധകര്‍ ഉണ്ണിയെ പ്രതീക്ഷിച്ചിരുന്നു. ക്ഷണം കിട്ടിയെങ്കിലും അത് നിരസിക്കുകയായിരുന്നു ഉണ്ണി. അന്നുമുതലാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഉണ്ണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണിമായയുടെ യൂ ട്യൂബ് കുടുംബം. യൂ ട്യൂബില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം മിന്നും താരമാണ് ഉണ്ണിമായ എന്ന വ്ളോഗര്‍. പെണ്‍കുട്ടികള്‍ 25 നു ശേഷം വിവാഹിതര്‍ ആകുന്നത് ആണ് നല്ലത് എന്ന് ഒരിക്കല്‍ ഉണ്ണിമായ പറഞ്ഞിട്ടുണ്ട്. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുന്‍പേ പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുന്നതിനോട് യോജിപ്പും ഇല്ല. സ്വന്തം കാലില്‍ ഉറച്ചു നിന്നിട്ടേ വിവാഹം കഴിക്കാവൂ എന്നായിരുന്നു ഉണ്ണിമായയുടെ പക്ഷം.
ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം അല്ലെന്ന് ഇരുവരും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതേസമയം തങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെന്നും തങ്ങളുടെ ബന്ധത്തില്‍ മതമോ കുടുംബക്കാരുടെ എതിര്‍പ്പോ ഒന്നും പ്രശ്‌നമല്ലായിരുന്നെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ തന്നെ താനാക്കി വളര്‍ത്തിയ പ്രേക്ഷകരോട് പിന്തുണയും ഉണ്ണി തേടി. ഞാന്‍ സന്തോഷത്തോടെ വിവാഹത്തീയതി പറയുകയാണ് സെപ്റ്റംബര്‍ എട്ടിനാണ് ആ സുദിനം എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും ഉണ്ണിമായ പോസ്റ്റിലൂടെ പറയുന്നു. ഞാന്‍ നിങ്ങളുടെ മുന്നില്‍ നിന്നാണ് വളര്‍ന്നുവന്നിട്ടുള്ളത്. എന്റെ ഓരോ വളര്‍ച്ചയിലും തളര്‍ച്ചയിലും സങ്കടത്തിലും സന്തോഷത്തിലും നിങ്ങള്‍ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഒരു വ്യത്യസ്ത ഘട്ടത്തിലോട്ട് കടക്കാന്‍ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. ഞാന്‍ നിങ്ങളെയെല്ലാം വളരെയധികം സ്‌നേഹിക്കുന്നുവെന്നും ഉണ്ണി പറയുന്നു.
തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്നും, ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെന്നും ഉണ്ണിയും ഭാവി വരനും സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഉണ്ണിയെ തന്റെ മതത്തിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ താത്പര്യം ഇല്ലെന്നും ലൈസ്ലി ഒരിക്കല്‍ പറഞ്ഞിരുന്നു. കണ്‍വെര്‍ട്ട് ചെയ്യുക എന്ന രീതി ഒരിക്കലും ഉണ്ടാവുകയില്ല. എല്ലാവര്‍ക്കും ജനിച്ചുവളര്‍ന്ന ഒരു രീതി ഉണ്ടല്ലോ. ഒരാളുടെ വിശ്വാസത്തിലും മാറ്റം വരുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് ലൈസ്ലി പറഞ്ഞിരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…