ഫെബ്രുവരി ഇരുപത്തിയഞ്ച് മുതൽ കേരളത്തിലെ തിയറ്ററുകളിൽ ഉപചാരപൂർവം ഗുണ്ടജയൻ എത്തുകയാണ്. നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്. പ്രേക്ഷകരെ കാത്തിരിക്കുന്നത് മികച്ച കോമഡി എന്റർടയിനർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം വലിയ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണിക്കിന് ആളുകളാണ് ട്രയിലർ കണ്ടിരിക്കുന്നത്.
‘മലയാള സിനിമയിൽ മറ്റൊരു മികച്ച ചിത്രം ആവട്ടെ’, ‘സൈജു കുറുപ്പിന്റെ കിടിലൻ പെർഫോമൻസ് തന്നെ കാണാം, പടം ഹിറ്റ് ആവട്ടെ’, ‘ഗുണ്ടജയൻ ഇത് പൊളി പടം ആയിരിക്കണേ’ തുടങ്ങി നിരവധി കമന്റുകളാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടു മനോഹര ഗാനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്തിരുന്നു. പാട്ടുകൾ വലിയ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ എത്തിയിരിക്കുന്ന ട്രയിലർ ഒരു കംപ്ലീറ്റ് കോമഡി എന്റർടയിനർ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം. കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യുവതാരം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട് ഉപചാപൂർവം ഗുണ്ടജയൻ എന്ന ചിത്രത്തിന്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രാജേഷ് വർമയാണ് രചന. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംഗീതം – ബിജിപാൽ,
എഡിറ്റിംഗ് – കിരൺ ദാസ്, കാമറ – എൽദോ ഐസക്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…