ഗുണ്ടജയനെ ഏറ്റെടുത്ത് കുടുംബശ്രീ; കുടുംബശ്രീക്കാരെ ക്ഷണിക്കാൻ നേരിട്ടെത്തി ഗുണ്ടജയനും സംഘവും

ഗുണ്ടജയനെ എതിരേൽക്കാൻ കേരളത്തിലെ തിയറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഉപചാരപൂർവം ഗുണ്ടജയൻ’ ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥയും അരുണിന്റേത് തന്നെയാണ്. തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. ഗുണ്ടജയനെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

Upacharapoorvam Gundajayan Team invited kudumbashree members to watch movie
Upacharapoorvam Gundajayan Team invited kudumbashree members to watch movie

ഇക്കാരണം കൊണ്ടു തന്നെ കേരളത്തിൽ ഉടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കുമെന്ന തീരുമാനത്തിലാണ്. അത് മാത്രമല്ല, കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്തുഗുണ്ടജയൻ ടീം. ചിത്രം പറയുന്നത് കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഗുണ്ടജയനെ കാണാൻ തിയറ്ററുകളിലേക്ക് അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.

Upacharapoorvam Gundajayan Team invited kudumbashree members to watch movie
Upacharapoorvam Gundajayan Team invited kudumbashree members to watch movie

ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ്. ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറസാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ടജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago