ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു താരം പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് താരം സീരിയലില്‍ നിന്നും പിന്‍മാറുകയായിരുന്നു പഠനം മുടങ്ങി പോയെന്നും അത് വീണ്ടും ആരംഭിക്കണമെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും താരം അഭിമുഖങ്ങളിലുടെ തുറന്നു പറഞ്ഞിരുന്നു.
ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആയിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. വരുംദിവസങ്ങളിൽ പൂജ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവർക്ക് ആയി, കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവങ്ങൾ ഇങ്ങനെയാണ്, മുടിയനാണ് പൂജയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.എന്റെ യുട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാൻ ആയി മാറിയ കുട്ടി ആണെന്നാണ് മുടിയൻ പൂജയെ പറ്റി പറഞ്ഞത്. ആദ്യം തന്നെ അച്ഛൻറെയും അമ്മയുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങിയാണ് പൂജ വീട്ടിലേക്ക് കയറിയത്. പിന്നാലെ വിഷ്ണുവിന്റെ മുടിയെക്കുറിച്ച് പൂജ അഭിപ്രായപ്പെട്ടു. ആദ്യം തന്നെ നിലുവിനോട് അമ്മ എന്ന് വിളിച്ചോട്ടെ എന്നും പിന്നാലെ ബാലുവിനെ അച്ഛാ എന്ന് വിളിച്ചോട്ടെ എന്നും ചോദിച്ചതോടെ എന്തോ പന്തികേട് കുടുംബത്തിന് തോന്നിയിരുന്നു. നിങ്ങളെല്ലാവരെയും കാണുമ്പോൾ ഭയങ്കര പോസിറ്റീവ് എനർജി തോന്നുന്നുണ്ടല്ലോ എന്നും യൂട്യൂബിൽ ഇത്രയും ഇല്ലെന്നാണ് പൂജയുടെ അഭിപ്രായം. പിന്നാലെ മോൾ ഭയങ്കര സുന്ദരിയാണെന്നും താമരപ്പൂവ് പോലെ ഉണ്ടെന്നും ബാലുവും നീലുവും അഭിപ്രായപ്പെട്ടു. നീലു പറയുന്നത് കേട്ട് പൂജ പൊട്ടിക്കരഞ്ഞു. ഒടുവിൽ സമാധാനപ്പെടുത്തി എടുക്കുകയായിരുന്നു. ഇഷ്ടമുള്ളവരെ കാണാൻ പോകുമ്പോൾ താൻ പാട്ടുപാവാട ഇടും എന്നാണ് പൂജ പറയുന്നത്. വിഷ്ണു ചേട്ടനു ഇത് ഇഷ്ടമല്ലേ എന്നുള്ള ചോദ്യം ആണ് പിന്നാലെ വന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളാൻ വിഷ്ണു പറഞ്ഞു എങ്കിലും ഇനി വിഷ്ണു ചേട്ടൻ പറയുന്ന വസ്ത്രം മാത്രമേ താൻ ധരിക്കൂ എന്ന നിലപാടിലാണ് പൂജ.
ഇതിനിടെ പാറമട വീട്ടിലേക്ക് മറ്റൊരു അതിഥി കൂടിയെത്തി. കുടുംബസുഹൃത്തായ മീനാക്ഷി ആയിരുന്നു ഇത്.വിഷ്ണുവിനോട് കുശലം ചോദിക്കുന്ന മീനാക്ഷിയെ കണ്ടു പൂജയ്ക്കു ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പൂജയെ മീനാക്ഷിക്ക് പരിചയപ്പെടുത്തിക്കൊടുത്തെങ്കിലും വല്ല മാനസിക പ്രശ്നം ഉള്ള കുട്ടി ആണോ എന്ന മീനാക്ഷിയുടെ കൗണ്ടർ പൂജയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. തൊട്ടടുത്ത നിമിഷം അച്ഛൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന ചോദ്യമാണ് വന്നത്. എന്ത് പറയണമെന്നറിയാതെ നിന്ന നീലു വേഗം അച്ഛന് അറിയാത്ത ജോലി ഇല്ല എന്ന് പറഞ്ഞു. എന്നാൽ അച്ഛൻ പ്ലെയിൻ ഓടിക്കുമോ ട്രെയിൻ ഓടിക്കുമോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നതോടെ അരപ്പിരി ലൂസ് ആണ് എന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും ആള് കലക്കിയിട്ടുണ്ട്. അതിനിടയിൽ അശ്വതിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അശ്വതി സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അശ്വതി ഒരു മോഡൽ കൂടിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…