മണിരത്‌നം ഒരുക്കുന്ന ചരിത്ര സിനിമ പൊന്നിയിൻ സെൽവൻ വീണ്ടും വിവാദങ്ങളിലേക്ക്. സംവിധായകനും സംഘവും ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. അതിനിടയിലാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി തൃഷയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകൾ മുന്നോട്ട് വന്നിരിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ താരം ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്‍റെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.
ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ ക്ഷേത്രം സന്ദര്‍ശിച്ച തൃഷയുടെ ചിത്രങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ ചിത്രങ്ങളിലാണ് തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്നത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടയിൽ ഒരു കുതിര ചത്തതും സിനിമയെ വിവാദത്തിലേക്ക് തള്ളിയിട്ടിരുന്നു. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള പൊന്നിയിൻ സെൽവൻ നിർമ്മിക്കുന്ന മദ്രാസ് ടാകീസിനും കുതിരയുടെ ഉടമസ്ഥനും എതിരെ ഇതിന്റെ പേരിൽ PETA[ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്] എന്ന സംഘടന പരാതി കൊടുത്തിരുന്നു. നിരവധി കുതിരകളെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചാണ് കുതിര ചത്തതെന്നാണ് പരാതിയില്‍ പറയുന്നത്.
വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്‌മി, ബാബു ആന്റണി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൽക്കി കൃഷ്ണമൂർത്തി എഴുതി 1955ൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. മഹാനായ ചോളാ ചക്രവർത്തി രാജരാജ ചോള ഒന്നാമനായി തീർന്ന ദക്ഷിണദേശത്തെ ഏറ്റവും ശക്തനായ രാജാവായിരുന്ന അരുൾമൊഴിവർമന്റെ തുടക്കകാലമാണ് ആ നോവലിൽ വിവരിക്കുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും അല്ലിരാജ സുഭാസ്കരന്റെ ഉടമസ്ഥയിലുള്ള ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ഇളങ്കോ കുമാരവേലിനൊപ്പം മണിരത്‌നവും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു. ബി ജയമോഹനാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓസ്‌കാർ ജേതാവും മണിരത്‌നം ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യവുമായ ഏ ആർ റഹ്മാനാണ് സംഗീതസംവിധാനം. രവി വർമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മധ്യപ്രദേശിലെ ഓർച്ചയിലാണ് മകൾ ആരാധ്യക്കൊപ്പം ഐശ്വര്യ റായി ഷൂട്ടിങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം താരം മുംബൈയിൽ തിരിച്ചെത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ ഫാന്നേ ഖാനാണ് ഐശ്വര്യ അഭിനയിച്ച അവസാന ചിത്രം. ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കുവാൻ ചിത്രത്തിനായിരുന്നില്ല. രാവൺ, ഗുരു, ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മണിരത്നത്തിന് ഒപ്പം ഐശ്വര്യ റായി ചെയ്യുന്ന ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…