പ്രേക്ഷകരെ കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാൻ കോമഡി എന്റർടൈനറുമായി ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു. 23 ഡ്രീംസിൻ്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഇന്ദ്രജിത്ത് രമേശാണ്. ലക്ഷ്മി പ്രകാശ് സഹനിർമ്മതാവാണ്. അർജുൻ കൊളങ്ങാത്ത്, പോൾ വർഗീസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
മണിയൻപിള്ള രാജു, അൽത്താഫ് സലിം, നന്ദു, അഭിറാം രാധാകൃഷ്ണൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. ലിജോ പോൾ എഡിറ്റിങ്ങും ഇഫ്തി സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – സജീഷ് താമരശ്ശേരി, മേക്കപ്പ് – സജി കൊരട്ടി, ലൈൻ പ്രൊഡ്യൂസർ – മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ – വിഷ്ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – എസ്സ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് – അഖിൽ വർഗീസ്, അരുൺ വർഗീസ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പി ആർ ഓ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…