വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ ചിത്രം ‘ദ് ലെജന്‍ഡി’ന് നടി ഉര്‍വശി റൗട്ടേല വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം. ചിത്രത്തിനായി താരം 20 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍സിന്റെ പ്രതിഫലം. പുതിയ ചിത്രത്തിനായി താരം പത്ത് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഉര്‍വശി മറികടന്നിരിക്കുന്നത്.
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടിമാരില്‍ രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാമതായി പൂജ ഹെഗ്ഡെയുമായിരുന്നു. സാമന്ത മൂന്ന് കോടി മുതല്‍ അഞ്ച് കോടിവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. നിര്‍മ്മാണ കമ്പനിയെയും ചിത്രത്തിലെ താരത്തിന്റെ സ്‌ക്രീന്‍ സമയത്തെയും കണക്കിലെടുത്താണ് താരം പ്രതിഫലം വാങ്ങാറുള്ളത്. അഞ്ച് കോടിയാണ് പൂജ ഹെഗ്ഡെയും പ്രതിഫലം. നാലാം സ്ഥാനം രകുല്‍ പ്രീസ് സിംഗ് ആയിരുന്നു. തമന്നയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. മൂന്ന് കോടിയാണ് താരത്തിന്റെ പ്രതിഫലം.
അതേസമയം, പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം തന്നെ ദ് ലെജന്‍സ് മൂന്ന് കോടി രൂപ കളക്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വന്‍ പ്രതീക്ഷയില്‍ വന്ന ഹിന്ദി ചിത്രങ്ങളെപ്പോലും ലെജന്‍ഡ് മറികടന്നു. തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന ശരവണ സ്റ്റോഴ്‌സിന്റെ അമരക്കാരനാണ് ശരവണന്‍ അരുള്‍. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ദ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദ് ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. തമിഴിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…