Categories: MalayalamNews

തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കൽ വെറും കത്തിയെന്ന് പരിഹസിക്കുന്നവർ ഈ ഫോട്ടോ കാണുക..!

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്റെ ടീസര്‍ ഇന്നലെ രാത്രി പുറത്ത് ഇറക്കിയിരുന്നു, ടീസർ പുറത്തിറങ്ങി വെറും പത്തുമണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് ഒന്നരക്കോടി കാഴ്ചക്കാരെയാണ്. നായകന്‍ യഷിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കന്നടയ്ക്ക് പുറമേ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് ഫിലിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അതേ സമയം ടീസറിൽ ചൂടായ തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്നതിനെ വെറും ‘കത്തി’യാണെന്ന് പരിഹാസം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അത്തരത്തിൽ ഉള്ളൊരു പഴയ ചിത്രമാണ്. എം 2 ബ്രൗണിംഗ് [900*686] എന്ന തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്ന അമേരിക്കൻ പട്ടാളക്കാരുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫ് 2വില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു.

2018ലായിരുന്നു കെജിഎഫിന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. അന്ന് ലോകമെമ്ബാടുമായി തരംഗമായ സിനിമ കന്നഡത്തില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. കേരളത്തിലും മികച്ച വരവേല്‍പ്പാണ് യഷിന്റെ കെജിഎഫിന് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കന്നഡ സൂപ്പര്‍താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു കെജിഎഫ്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് ഏറെക്കാലത്തിന് ശേഷം പുത്തനുണര്‍വ് നല്‍കിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്‌.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago