പാർവതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ.നവാഗതനായ മനു അശോകൻ സംവിധാനം ചെയ്‌ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്. എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ഉയരെയുടെ നിർമാണം. പാർവതിയെക്കൂടാതെ ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേംപ്രകാശ്, ഭഗത് മാന്വൽ, ഇർഷാദ്, അനിൽ മുരളി, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.
ഇതിനിടെ സംവിധായകൻ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ഉയരെ സിനിമയുടെ സംവിധായകനും ശിഷ്യനുമായ മനു അശോകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു.നീണ്ടനാളായി രാജേഷ് പിള്ളയ്‌ക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് മനു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.രാജേഷ് രോഗാവസ്ഥയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് മനുവാണ്.
മനു അശോകന്റെ ഫേസ്ബുക്ക് പോസ്റ്റി വായിക്കാം :
പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍… പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly
കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…