മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ തേടി കൂടുതൽ അംഗീകാരങ്ങൾ ഇപ്പോൾ എത്തുകയാണ്.
തിരുവനന്തപുരത്ത് നടക്കുന്ന അന്തർദേശീയ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്ടിരിക്കുകയാണ് പാർവ്വതി നായികയായി എത്തിയ ഈ ചിത്രം. മേളയിലെ ഉദ്ഘാടന ചിത്രമായി ആയിരിക്കും ഉയരെ പ്രദർശിപ്പിക്കുക. മെയ് 10 മുതൽ മെയ് 16 ആയിരിക്കും മേള നടക്കുക.മെയ് പത്തിന് വൈകുന്നേരം നാലരയ്ക്ക് കൈരളി തീയേറ്ററിൽ വച്ചായിരിക്കും ഉയരെ പ്രദർശിപ്പിക്കുക. ആസിഡ് ആക്രമണത്തെ നേരിട്ട പെൺകുട്ടിയുടെ കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്. പാർവതിയുടെ ഗംഭീര പ്രകടനവും ബോബി സഞ്ജയുടെ കരുത്തുറ്റ തിരക്കഥയും ചിത്രത്തിന് ഏറെ സഹായകമായി .നവാഗതനായ മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…