റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. കിടിലൻ വിഷ്വൽസും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളുമായി എത്തിയ ട്രെയിലർ കണ്ട സന്തോഷം പങ്കു വെച്ചിരിക്കുകയാണ് മോഹൻലാൽ നായകനാകുന്ന ഒടിയന്റെ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി ലാലേട്ടനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വി എ ശ്രീകുമാർ മേനോന്റെ വാക്കുകളിലൂടെ…
“ഒരു ചെറിയ ഇടവേളക്ക് ശേഷം ആവേശം കൊള്ളിക്കുന്ന മറ്റൊരു ട്രെയ്‌ലർ! തന്റെ വേഷപ്പകർച്ച കൊണ്ടും ഭാവമാറ്റം കൊണ്ടും വേറിട്ട വേഷത്തിൽ നിവിൻ അമ്പരപ്പിച്ചിരിക്കുന്നു. വലിയ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് റോഷൻ ആൻഡ്രൂസ്. അദ്ദേഹത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ് ഈ സിനിമ. റോഷന്റെ മനസ്സിലെ ആ വലിയ സിനിമയുടെ ചില ഫാക്ടറുകൾ ട്രെയ്‌ലറിൽ ഉടനീളം കാണാനായി, അത് തന്നെയാണ് ഈ ചിത്രം കാണാൻ എന്നെ അക്ഷമനാക്കുന്ന പ്രധാന ഘടകം.”
“ഗോകുലം ഗോപാലൻ എന്ന ഗൈഡിങ് ഫോഴ്സ് നൽകിയ ധൈര്യവും പ്രചോദനവും തന്നെയായിരിക്കും പുതിയ പരീക്ഷണങ്ങൾ നടത്താൻ റോഷനെ പ്രോത്സാഹിച്ചിട്ടുണ്ടാവുക എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നത്തേയും പോലെ ബോബിയുടേയും സഞ്ജയുടേയും പേനയിൽ വിരിഞ്ഞ കഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണാൻ കാത്തിരിക്കുന്നു, ഒപ്പം കായംകുളം കൊച്ചുണ്ണിയുടേയും ഇത്തിക്കര പക്കിയുടേയും അത്ഭുത പ്രകടനങ്ങൾ കാണാനും.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…