സിനിമാരംഗത്തെ ഓരോരുത്തരുടെയും പ്രിയപ്പെട്ടവരുടെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരം ആനന്ദം നിറയാറുണ്ട്. അത്തരത്തിൽ മലയാളത്തിൽ ഏറെ പ്രശസ്തനായ നടനും എഴുത്തുകാരനുമായ ഒരാളുടെ വിവാഹ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. അത് ആരുടെയാണെന്ന പ്രേക്ഷകരുടെ തിരച്ചിൽ ഇപ്പോൾ എത്തിയിരിക്കുന്നത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനിലാണ്. ശ്രീരാമനും ഭാര്യ ഗീതയുമുള്ള വിവാഹദിനത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ. ഇരുവർക്കും ലക്ഷ്‌മി, ഹരികൃഷ്ണൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
സിലോണിൽ ഹോട്ടൽ മാനേജരായിരുന്ന വി.സി. കൃഷ്ണൻ്റെയും അധ്യാപികയായിരുന്ന ഭാർഗ്ഗവി കൃഷ്ണൻ്റെയും രണ്ടാമത്തെ മകനായി 1953 ഫെബ്രുവരി 6-ന് തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ച ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൊഴിയൂർ സെൻ്റ്.ജോർജ് ഹൈസ്കൂൾ, ഗവ.എച്ച്.എസ്.എസ്. കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീരാമൻ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടി. പഠനശേഷം കുറച്ചു കാലം വിദേശത്ത് ജോലി ചെയ്തു. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാപ്രവേശം. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും അതിനു പ്രേരകമായി.
1978-ൽ റിലീസായ അരവിന്ദന്റെ “തമ്പ്” ആയിരുന്നു ആദ്യ ചിത്രം. പവിത്രന്റെ “ഉപ്പ്”എന്ന സിനിമയിൽ നായകനായിരുന്നു.ഒരു വടക്കൻ വീരഗാഥ , ഉത്തരം, കാക്കോത്തികാവിലെ അപ്പൂപ്പൻതാടികൾ, ലയനം തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി. ആധാരം, സർഗ്ഗം, വൈശാലി, ഹരികൃഷ്ണൻസ്, ഭരത്ചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകൾ. സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷൻ രംഗത്തേക്കു കടന്നത്. ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഇഷ്ടദാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കുകയുണ്ടായി.
ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായി. അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന വേറിട്ടകാഴ്ചകൾ ആയിരുന്നു അടുത്ത ടെലിവിഷൻ സംരഭം. ഏറ്റവും നല്ല കമന്റേർക്കുള്ള സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ ശ്രീരാമന് ലഭിച്ചു. കലാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ വേറിട്ടകാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണു ഇദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. ഡി.സി. ബുക്ക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ച വേറിട്ടകാഴ്ചകൾ, ഇതര വാഴ്വുകൾ എന്നിവയാണ് പ്രധാന രചനകൾ. 2008ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരം നേടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…