Categories: MalayalamNews

അമേരിക്ക ഗോട്ട് ടാലന്റിൽ ‘മരണമാസ്സ്‌’ ഗാനത്തിന് മരണമാസ്സ്‌ ചുവടുമായി വി അൺബീറ്റബിൾ [VIDEO]

അഭൂതപൂർവമായ കഴിവുകൾ കൊണ്ട് ജഡ്‌ജസിനെയും പ്രേക്ഷകരെയും ഞെട്ടിക്കുന്ന പ്രോഗ്രാമാണ് അമേരിക്ക ഗോട്ട് ടാലന്റ്. അതിന്റെ സീസൺ 14ൽ ഏവരെയും ഞെട്ടിക്കുന്ന ഡാൻസ് പ്രകടനം കൊണ്ട് നാലാം സ്ഥാനം നേടിയവരാണ് വി അൺബീറ്റബിൾ എന്ന ഇന്ത്യൻ ഡാൻസ് ടീം. ഇപ്പോഴിതാ അമേരിക്ക ഗോട്ട് ടാലന്റ് ദി ചാമ്പ്യൻസ് എന്ന സ്പിൻ-ഓഫ് ഷോയിലും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ടീം വി അൺബീറ്റബിൾ. ഗോട്ട് ടാലന്റ് ഫ്രാഞ്ചൈസിയുടെ വിവിധ രാജ്യങ്ങളിലെ മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് ഇതിൽ പങ്കെടുപ്പിക്കുന്നത്. അതിന്റെ രണ്ടാം സീസണിൽ ഫൈനലിൽ പ്രവേശിച്ച ടീം ചുവട് വെച്ചത് തലൈവർ രജനികാന്തിന്റെ പേട്ടയിലെ ‘മരണമാസ്സ്‌’ എന്ന ഗാനത്തിനാണ്. ജഡ്ജസും കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ഏവരെയും അഭിനന്ദിച്ചത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago