Categories: MalayalamNews

വിൻസെന്റ് കൊമ്പനയച്ചനും ഇങ്ങനെയൊരു ത്രില്ലറും മലയാളത്തിൽ ഇതാദ്യം..!

“ഏഴ് മണി കഴിയുമ്പോൾ പള്ളിയിലേക്ക് പോരേ.. ഒന്ന് കുമ്പസാരിക്കാം.” ഇത് കേട്ട് കൊമ്പനയച്ചന്റെ അടുത്ത് ‘കുമ്പസാരി’ക്കാൻ വന്നവരെല്ലാം തന്നെ മാനസാന്തരപ്പെട്ടെന്നത് ദൈവകൃപ. അച്ഛൻ ആണെങ്കിൽ ആ കുമ്പസാര രഹസ്യം പുറത്തൊട്ടും പറയുകയുമില്ല…! മലയാളസിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാഗതിയും അവതരണവും കൊണ്ട് പ്രേക്ഷകരുടെ മനം കവരുകയാണ് നവാഗതനായ റെജീഷ് മിഥില എന്ന സംവിധായകൻ അണിയിച്ചൊരുക്കിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം.

സാധാരണ ഒരു ഡാർക്ക് മൂഡിൽ പോകുന്ന ത്രില്ലറുകളിൽ നിന്നും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് ഇതിൽ നിറഞ്ഞിരിക്കുന്ന പൊട്ടിച്ചിരികൾ കൂടിയാണ്. എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ പ്രേക്ഷകനെ അനുവദിക്കുമ്പോഴും ത്രില്ലറിന്റെ ആ ഗൗരവഭാവം ഒരിക്കലും കൈമോശം വന്നിട്ടുമില്ല. വൈദികരെ നായകരാക്കി നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടെങ്കിൽ തന്നെയും വിൻസെന്റ് കൊമ്പനയച്ചനെ പോലൊരു വൈദികനും ഇതേ പോലൊരു ത്രില്ലറും മലയാളത്തിൽ ആദ്യമാണ്. ഒരു പക്ഷേ ഇന്ത്യയിലും…!

താരപ്പകിട്ടിന് ഏറെ മേലെയാണ് തിരക്കഥ എന്ന യാഥാർഥ്യം വീണ്ടും വിളിച്ചോതിയ ചിത്രം ഓരോരുത്തരുടെയും പ്രകടനം കൊണ്ടും ഏറെ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. റിലീസ് ചെയ്‌ത്‌ ഒരു വാരം പിന്നിടുമ്പോൾ കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കൂടുതൽ പ്രേക്ഷകരിലേക്ക് വാരിക്കുഴിയിലെ കൊലപാതകം എത്തിച്ചേരുകയാണ്. അമിത് ചക്കാലക്കൽ എന്ന നടനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാലം കൂടിയാണ്. കായംകുളം കൊച്ചുണ്ണി, പ്രേതം 2 എന്നീ ചിത്രങ്ങളിലെ മികച്ച [പ്രകടനത്തിന് ശേഷം ഒരു കരിയർ ബെസ്റ്റ് പ്രകടനമാണ് വാരിക്കുഴിയിലെ കൊലപാതകത്തിൽ നടത്തിയിരിക്കുന്നത്.

ദിലീഷ് പോത്തൻ, നെടുമുടി വേണു, നന്ദു, ലാൽ, ഷമ്മി തിലകൻ, സുധി കോപ്പ, ലെന എന്നിങ്ങനെ നിരവധി മികച്ച പ്രകടനങ്ങൾ കാണുമ്പോഴെല്ലാം അതിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് നല്ലൊരു കൈയ്യടി കൊടുക്കുവാൻ തോന്നിപോകും. ആദ്യാവസാനം സസ്‌പെൻസ് നിലനിർത്തി തന്നെയാണ് ചിത്രം കുതിക്കുന്നത്. ആരായിരിക്കും? ആരായിരിക്കും? എന്നൊരു ചിന്ത പ്രേക്ഷകന്റെ മനസ്സിൽ ക്ളൈമാക്സ് വരെ നിലനിർത്തുന്നുണ്ട് ഈ ചിത്രം. അത് തിരക്കഥാകൃത്തിന്റെ വിജയം തന്നെയാണ്. കുറവുകളും പരിമിതികളും ഇല്ലായെന്ന് പറയുന്നില്ല. പക്ഷേ അവയെയെല്ലാം മറക്കുവാൻ ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന് സാധിക്കുമെന്നതാണ് സത്യം. ഒരു രണ്ടാം ഭാഗത്തിനുള്ളത് അവസാനം ചേർത്ത് വെച്ചിട്ടുമുണ്ട്..!

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago