തമിഴിലെ സൂപ്പർ താരങ്ങളെ പോലെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാസ്യ താരമാണ് വടിവേലു. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ഹാസ്യ താരങ്ങളുടെ ലിസ്റ്റിലെ ആദ്യ പേര് വടിവേലുവിന്റേതാണ്. ഇപ്പോൾ താരത്തിനെതിരെ തമിഴ് സിനിമയിൽ വിലക്കേർപ്പെടുത്തുന്നുവത്രേ. വടിവേലുവിനെതിരെ സംവിധായകൻ ശങ്കർ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേയുള്ള വിലക്ക്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം തമിഴ് സിനിമ കൂട്ടായ്മയായ നടികർ സംഘത്തിൽ നിന്ന് ഉണ്ടായിട്ടില്ല.
ഇംസൈ അരസൺ ഇരുപത്തിമൂന്നാം പുലി കേശി എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദങ്ങൾ തലപൊക്കിയിരിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വടിവേലുവാണ്. എന്നാൽ ചിത്രീകരണം ആരംഭിച്ചതു മുതൽ താരത്തെപ്പറ്റിയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ജൂനിയർ താകരങ്ങളുമായി സഹകരിക്കില്ലെന്നും പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു എന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വടിവേലും നിരസിച്ചിരുന്നു. തനിക്കെതിരെ പുറത്തു വരുന്ന ആരോപണങ്ങൾ തന്റെ ഇമേജ് തകർക്കാൻ വേണ്ടിയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും താരം അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ പ്രശ്നം നടികർ സംഘത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. താരം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആക്ഷൻ എടുക്കുമെന്ന് സംഘടന ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…