വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന പതിനഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. വാലാട്ടി എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായ കാര്യം എന്തെന്നാൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നാല് പട്ടികളാണ് എന്നതാണ്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ നാല് കഥാപാത്രങ്ങളെയാണ് പട്ടികൾ അവതരിപ്പിക്കുന്നത്. വി എഫ് എക്സിന്റെ സഹായം ഒന്നുമില്ലാതെ യഥാർത്ഥ പട്ടികൾ തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നവാഗതനായ ദേവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു പണിക്കർ ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. നവാഗതനായ വരുൺ സുനിൽ ആണ് സംഗീതം.
വിജയ് ബാബു നിർമിച്ച്, മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് സൂഫിയും സുജാതയും ഈ ലോക്ക് ഡൗണ് കാലത്ത് എത്തിയിരുന്നു. ജയസൂര്യ, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദിവസം മുതൽ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും എം. ജയചന്ദ്രന്റെ സംഗീതവും കൊണ്ട് സമ്പന്നമായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…