ആരാധകര്‍ കാത്തിരിക്കുന്ന കോളിവുഡ് ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പേ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്ററസ്റ്റുകളുടെ’ എണ്ണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
1.73 മില്യണ്‍ ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനകം നേടിയിരിക്കുന്നത്. സമീപകാല ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. റിലീസിനു മുന്‍പ് എന്‍ഡ്‌ഗെയിം 1.70 മില്യണും ബാഹുബലി 2 ഒരു മില്യണും ഇന്ററസ്റ്റുകളാണ് ബുക്ക് മൈ ഷോയില്‍ നേടിയിരുന്നത്. അതേ സമയം വലിമൈയുടെ നേട്ടം ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പാണെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…