കോവിഡ് പടർന്ന് പിടിച്ചതിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ഒട്ടുമിക്ക ടെലിവിഷൻ പരമ്പരകളും ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. തിരിച്ചുവരവിന്റെ സന്തോഷം ചിലർ ആഘോഷിക്കുമ്പോൾ വാനമ്പാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി ഉമ നായർ ലോക്ഡൗൺ വിഷമതകൾ അതിജീവിക്കുവാൻ ഒരു വഴി തെളിഞ്ഞ ആശ്വാസത്തിലാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.
ലോക്ഡൗൺ സമയത്ത് ഞാൻ മാനസികമായി ഏറെ തളർന്നു പോയിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് പകച്ചു നിന്നുപോയ ദിവസങ്ങളുണ്ട്. കൈയ്യിൽ ഒരു പൈസ പോലും ഉണ്ടായിരുന്നില്ല. ഷൂട്ടുകളെല്ലാം നിന്നുപോയി. പുതിയതായി തുടങ്ങിയ ബിസിനസ് ഉപേക്ഷിക്കേണ്ടി വന്നു. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നത് ഞാൻ ഒരാൾ മാത്രം ആയതിനാൽ സമ്മർദ്ദം എനിക്ക് സഹിക്കുവാൻ പാടില്ലായിരുന്നു. സീരിയൽ ചിത്രീകരണം പുനരാംഭിച്ചതിന് ദൈവത്തിന് നന്ദി. ഇപ്പോൾ ഏകദേശം കാര്യങ്ങളെല്ലാം വരുതിയിലായി തുടങ്ങി.
സീരിയൽ അഭിനേതാക്കളെല്ലാം ജീവിതത്തിൽ എല്ലാ തരത്തിലും സുരക്ഷിതരാണ് എന്നൊരു തോന്നൽ എല്ലാവർക്കുമുണ്ട്. പക്ഷേ അത് മിക്കപ്പോഴും സത്യമല്ല. അഭിമാനത്തെ പ്രതി പലരും സത്യം തുറന്നു പറയാത്തതാണ്. ജീവിതത്തിന്റെ രണ്ടു അറ്റങ്ങളും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്നവരാണ് ഞങ്ങളും. രണ്ടു മാസത്തോളം അതിനൊരു ബ്രേക്ക് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ? പിന്നണിയിൽ ഉള്ളവർക്ക് സഹായവുമായി നിരവധി പേർ മുന്നോട്ട് വന്നു. പക്ഷെ ഞങ്ങളുടെ കാര്യം ആരും അന്വേഷിച്ചില്ല. സീരിയലിൽ ഞങ്ങൾ ധനികരാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ സത്യം വേറെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…