Categories: MalayalamNews

മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ പന്തികേട് തോന്നി; ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്: വാണി വിശ്വനാഥ്

മലയാളത്തിലെ ആക്ഷൻ ക്വീൻ എന്നറിയപ്പെടുന്ന വാണി വിശ്വനാഥ് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടിയാണ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വാണി വിശ്വനാഥ് മാന്നാർ മത്തായി സ്പീക്കിങ്, മംഗലം വീട്ടിൽ മാനശ്വേശരി ഗുപ്‌ത, ദി കിംഗ്, ഹിറ്റ്ലർ, ദി ട്രൂത്ത്, ഇൻഡിപെൻഡൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്.

ചില സിനിമകളില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ നായിക കൂടിയാണ് വാണി വിശ്വനാഥ്. വാണിക്ക് ഹിറ്റ്‌ലര്‍ എന്ന ചിത്രത്തില്‍ കരുത്തുള്ള ഒരു കഥാപാത്രത്തെയാണ് ലഭിച്ചത്. അതേസമയം സിദ്ധീഖ് സംവിധാനം നിര്‍വഹിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ വാണി വിശ്വനാഥിന് ഒരു അപകടം പറ്റിയിരുന്നു. നിലത്ത് വീണ് കൈയൊടിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച്‌ വാണി വിശ്വനാഥ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.വേദന കടിച്ചമര്‍ത്തി അനങ്ങാന്‍ പോലുമാകാതെ ഞാനിരുന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു തമാശയായി. അവര്‍ക്ക് അതിന്റെ ഗൗരവം മനസിലായില്ല. എന്നാല്‍ മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ പന്തികേടുതോന്നി.

അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവര്‍ക്കും അതിന്റെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്. ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അതെന്നും വാണി വിശ്വനാഥ് പറയുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റുകളായ ദി കിങ്, തച്ചിലേടത്ത് ചുണ്ടന്‍, ഹിറ്റ്‌ലര്‍, ബല്‍റാം വേഴ്‌സസ് താരാദാസ്, ഡാനി, ഗോഡ്മാന്‍, ദി ട്രൂത്ത് തുടങ്ങിയ സിനിമകളില്‍ വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago