നിയമാസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച് അതിന്റെതായ എല്ലാം പ്രവർത്തങ്ങളും പൂർത്തീക്കരിച്ചതിന് ശേഷം തിരികെ വീട്ടിലെത്തിയപ്പോള്‍ തന്റെ നിറം പോയെന്ന് നടനും സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. നീണ്ട ഇരുപത് ദിവസത്തോളം പൊരും വെയിലത്ത് പ്രചാരണത്തിന് ഇറങ്ങിയതു കൊണ്ടാകാം തന്റെ നിറം പോയത് എന്ന വളരെ രസകരമായ പരിഭവമാണ് കൃഷ്ണകുമാര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ഈ തിരഞ്ഞെടുപ്പ് ദിവസങ്ങൾ കഴിഞ്ഞതോടെ മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന് ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന് ആയി എന്ന്’ എന്നാണ് കൃഷ്ണകുമാര്‍ നര്‍മ്മത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ…..
സ്ഥാനാര്‍ത്ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന് നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെ. അതിനു ശേഷം സോഷ്യല്‍ മീഡിയ വീഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ.ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല. ജനങ്ങള്‍ നല്കിയ സ്വീകരണവും, സ്നേഹവും എനിക്ക് തന്ന ഊര്‍ജ്ജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷന് കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന് ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന് ആയെന്നു’..