വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. പിന്നീട് താരം മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും അഭിനയിച്ചു. അതിനുശേഷം പത്തൊമ്പതാം വയസ്സിൽ നടൻ ആകാശുമായി താരം വിവാഹിതയായി. എന്നാൽ ഇവരുടെ ദാമ്പത്യ ബന്ധം അധികനാൾ നീണ്ടു പോയില്ല. രണ്ടായിരത്തിലാണ് ഇരുവരും വിവാഹിതരായത്. 2007 ൽ വിവാഹമോചനവും നടത്തി.
ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും മകളുമുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന വ്യക്തിയുമായി താരം വീണ്ടും 2007 തന്നെ വിവാഹിതയായി. എന്നാൽ ഈ ബന്ധം 2010 ൽ അവസാനിക്കുകയും അതിൽ ഒരു മകൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് താരം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ വീണ്ടും താരം വിവാഹിതയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരത്തിന്റെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നുണ്ട്.
ഈ മാസം 27 ന് ചെന്നൈയിൽ ആയിരിക്കും വിവാഹം നടക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. പീറ്റർ പോൾ എന്നാണ് വരന്റെ പേര്. ഇപ്പോൾ ഇരുവരും കപ്പിൾ ടാറ്റൂ അടച്ചിരിക്കുകയാണ്. വനിതയുടെ പേര് പീറ്ററിന്റെ കയ്യിലും പീറ്ററിന്റെ പേര് വനിതയുടെ കയ്യിലും ആണ് ടാറ്റൂ അടിച്ചിരിക്കുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. സ്നേഹത്തിന് വേണ്ടി കൊത്തിയതാണ് എന്നാണ് വനിത ചിത്രത്തിന് താഴെ ക്യാപ്ഷനായി ഇട്ടിരിക്കുന്നത്. പിന്നാലെ താരങ്ങൾക്ക് ആശംസകളുമായി ആരാധകരുമെത്തി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…