Categories: Celebrities

വനിത വിജയകുമാറിന്റെ നാലാം വിവാഹമോ? പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹ ചിത്രം പങ്കു വെച്ച് താരം

വിവാഹം വിവാദമാക്കിയ താരമാണ് വനിത വിജയകുമാര്‍. ഇപ്പോഴിതാ നടിയുടെ പുതിയ വിവാഹ ഫോട്ടോയാണ് വൈറല്‍. പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോയാണ് നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നല്‍കി. ഇതോടെ താരം വീണ്ടും വിവാഹിതയായെന്ന തരത്തില്‍ വാര്‍ത്ത പരന്നു. എന്നാല്‍ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ ചിത്രം താരം പങ്കുവച്ചതും.

കുറച്ചുനാള്‍ മുമ്പാണ് നടി മൂന്നാമത് വിവാഹമോചനം നേടിയത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹം അഞ്ചു മാസം മാത്രമാണ് നീണ്ടു നിന്നത്. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

വേറൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമര്‍ശിച്ചിരുന്നു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു. ആദ്യ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികളാണുള്ളത്. 2000-ലാണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007-ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ടു കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago