ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ടാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നാലെ സാമന്തക്ക് നേരെ നിരവധി വ്യാജപ്രചരണങ്ങള്‍ ഉയരുകയും ഇതില്‍ പ്രതികരണവുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വനിത വിജയകുമാര്‍.
‘സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകള്‍ നമ്മള്‍ പകര്‍ത്തുന്ന ചിത്രങ്ങളേ കാണൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമാണ്, അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല. എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിങ്ങള്‍ക്ക് എല്ലാ കരുത്തും ആശംസിക്കുന്നു’എന്നാണ് വനിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെ സാമന്തയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…