Categories: Celebrities

പീറ്ററുമായുള്ള ബന്ധം പരാജയമായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് വനിത വിജയകുമാർ

താൻ വീണ്ടും പ്രണയത്തിൽ ആണെന്ന് തുറന്നുപറഞ്ഞ് നടി വനിത വിജയകുമാർ, ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകനോട് സംസാരിക്കുന്നതിനിടെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, വനിതയോട് ആരാധകൻ നിങ്ങൾ സന്തോഷത്തിലാണോ എന്ന ചോദ്യത്തിനാണ് ഞാൻ ഇപ്പോൾ വീണ്ടും പ്രണയത്തിൽ ആണെന്ന് വനിത  തുറന്നു പറഞ്ഞത്. നടൻ റിയാസ് ഖാന്റെ ഭാര്യ ഉമാ റിയാസിനെ ടാഗ് ചെയ്തുകൊണ്ടാണ് വനിത ഈ കാര്യം വെളിപ്പെടുത്തിയത്.  ഇതോട് വനിതയുടെ പ്രണയത്തെകുറിച്ചുള്ള വാർത്തകൾ ചൂടുപിടിക്കുകയാണ്, പ്രണയത്തിന്റെ പേരിൽ വനിത എടുക്കുന്ന പക്വതയില്ലാത്ത തീരുമാനങ്ങളാണ് പല പ്രശനത്തിനും വഴിയൊരുക്കുന്നത് എന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

അടുത്തിടെയാണ് വനിത തന്റെ മൂന്നാം ഭർത്താവുമായില്ല ബന്ധം വേർപ്പെടുത്തിയത്, തന്റെ മക്കളുടെ സമ്മതപ്രകാരം ആയിരുന്നു വനിത മൂന്നാമത് വിവാഹിത ആയത്, പീറ്റർ പോലുമായിട്ടാണ് താരം മൂന്നാമത് വിവാഹം ചെയ്തത്, വനിത തന്നെയാണ് താൻ വീണ്ടും വിവാഹിതയാകുന്നു വാർത്ത പുറത്ത് വിട്ടത്, പീറ്റർ തന്റെ ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്യാതെയാണ് വനിതയെ വിവാഹം ചെയ്‍തത്. എന്നാൽ ഇവരുടെ വിവാഹത്തിന് ശേഷം പീറ്ററിനെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു, താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ പറഞ്ഞു. എന്നാൽ ഇത് പിന്നീട് കെട്ടടങ്ങുക ആയിരുന്നു

ഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു. ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങള്‍ വനിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

പിന്നാലെ വനിതയുടെ ദാമ്ബത്യ ജീവിതം തകര്‍ന്നുവെന്ന തരത്തിലെ വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും വനിത പീറ്റരിനെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഗോവയില്‍ വച്ച്‌ അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്, ഇതിനു പിന്നാലെയാണ് താൻ പീറ്ററുമായുള്ള ബന്ധം വേർപ്പെടുത്തി എന്ന് വനിത വ്യക്തമാക്കിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago