Categories: Malayalam

താരപുത്രി വനിതാ വിജയകുമാർ മൂന്നാമതും വിവാഹിതയായി; ചിത്രങ്ങൾ കാണാം

വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. താരത്തിന് വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം നേരത്തെ തുറന്ന് പറഞ്ഞിരുന്നു.പ്രണയത്തില്‍ എല്ലാവര്‍ക്കും ഒരു അവസരം ഉണ്ടായിരിക്കണമെന്ന് ‍ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഒരുപാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടും വിവാഹമെന്ന സംഗതിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. രണ്ട് പേര്‍ പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയാല്‍ അത് പുതിയൊരു ബന്ധത്തിന്‍റെ തുടക്കമാണ്. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അത് അവരൊന്നിച്ചുള്ള ജീവിതത്തിന്‍റെ ആഘോഷവും, ലോകത്തോടുള്ള ഭാരിച്ച ഉത്തരവാദിത്വവുമാണ്.

ഞാന്‍ എന്‍റെ നാല്പതുകളിലാണ്. കോവിഡ് 19 രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്നും നമ്മുടെ മുന്‍ഗണന എന്തായിരിക്കണമെന്നും എന്നെ പഠിപ്പിച്ചു. ഈ നാല് മാസം എന്നെ സംബന്ധിച്ചിടത്തോളം ഒരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരുന്നു. തന്‍റെ യഥാര്‍ഥ പുരുഷനെ കുറിച്ച് ഓരോ പെണ്‍കുട്ടിയ്ക്കും ഒരു സ്വപ്നമുണ്ടാവും. അങ്ങനെ എന്‍റെ സ്വപ്നവും യാഥാര്‍ത്യമാവുകയാണ്.അദ്ദേഹം എന്റെ സ്വപ്നത്തില്‍ നിന്ന് ജീവിതത്തിലേക്ക് വന്നെത്തി. ഞാനറിയാതെ പോയ എന്‍റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞാന്‍ സുരക്ഷിതയും പരിപൂര്‍ണയുമായി. എന്റെ യൂട്യൂബ് ചാനലിന് ടെക്നിക്കല്‍ ആയുള്ള സപ്പോര്‍ട്ട് ആവശ്യമായി വന്ന സമയത്ത് ഒരു സുഹൃത്തിനെ പോലെ വന്നതാണ് പീറ്റര്‍. അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി തന്നു,. എന്റെ സമ്മര്‍ദ്ദമകന്നു.

നിങ്ങള്‍ക്കറിയാമല്ലോ എന്‍റെ കുട്ടികളായിരുന്നു എന്‍റെ പ്രഥമ പരി ഗണന, എന്നും. പക്ഷേ വിവാഹം കഴിക്കാനുള്ള താത്പര്യം പീറ്റര്‍ അറിയിച്ചപ്പോൾ ഞാന്‍ സ്തബ്ദയായിപ്പോയി. (ഉള്ളില്‍ സമ്മതം എന്ന് ഞാന്‍ അലറുന്നുണ്ടായിരുന്നു). എന്‍റെ കുട്ടികള്‍ ഇത് അംഗീകരിക്കണമെന്ന് ‍ഞാൻ പറഞ്ഞു. അവരോട് പീറ്റര്‍ സംസാരിച്ചു. അവര്‍ സമ്മതം നല്‍കി. ഇതാണ് എന്‍റെ ജീവിതത്തില്‍ നടക്കുന്ന ഏറ്റവും നല്ല കാര്യമെന്നും തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകള്‍ പറഞ്ഞപ്പോള്‍ ‍ഞാന്‍ കരയുകയായിരുന്നു. സിംഗിള്‍ മദര്‍ എന്നത് ഞാന്‍ ചോദിച്ചു വാങ്ങിയതല്ല, അത് ഒറ്റയ്ക്കുള്ള പോരാട്ടം തന്നെയയിരുന്നു. പ്രത്യേകിച്ചും എന്റെ കുടുംബം എന്ന് പറയപ്പെടുന്നയിടത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന വേളയിൽ.
എന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയണ് ഞാന്‍ ജീവിച്ചത്. ഒരു പ്രാവശ്യം ‍എനിക്ക് വേണ്ടി, എന്‍റെ ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാനും ജീവിതം ആസ്വദിക്കാനും തീരുമാനിച്ചു. അപ്പോള്‍ എന്‍റെ കൈകള്‍ പിടിക്കാന്‍ ശക്തനായ ഒരാള്‍ കൂടെ വന്നു. കഠിനമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പീറ്റര്‍ പോള്‍ ആരാണെന്ന് ചോദിക്കുന്നവരോട്..അദ്ദേഹം സിനിമാ പ്രവര്‍ത്തകനാണ്. സ്നേഹമുള്ള, അനുകമ്പയുള്ള, ലാളിത്യമുള്ള മനുഷ്യന്‍. എന്‍റെ ഹൃദയം കവര്‍ന്നെടുത്തയാൾ. എല്ലാ സിംഗിള്‍ ആയ മനുഷ്യരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന ഒരുവനായി കാത്തിരിക്കൂ. അതൊരു മാജിക്കാണ്.’–വനിത കുറിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago