Categories: Malayalam

പ്രിയതാരങ്ങൾ വീണ്ടും ഒന്നിച്ച്; സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ലെ പുതിയ പോസ്റ്റർ തരംഗമാകുന്നു

യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട് .ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിലെപുതിയ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ്. ചിത്രം നിർമ്മിക്കുന്നതിൽ എം സ്റ്റാർ എന്‍റർടയിൻമെന്‍റ്സും പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്‍റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ ആണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ.് ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത.് പ്രഖ്യാപന വേളയില്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രോജക്ട് ആണ് ഇത.് ടൈറ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടപ്പോള്‍ ഏറെ പ്രത്യേകതയുള്ള ഈ ചിത്രത്തിന് സ്‌പെഷ്യല്‍ ആയ ഒരു പോസ്റ്റാണ് പങ്കുവയ്ക്കുന്നത് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . താരങ്ങളെ കൂടാതെ ഉര്‍വ്വശിയും, മേജര്‍ രവിയും ലാലു അലക്‌സും, ജോണി ആന്റണി തുടങ്ങിയ വന്‍ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യം ചിത്രം കൂടിയാണിത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago