അനൂപ് സത്യന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വരനെ ആവശ്യമുണ്ട് തീയറ്ററില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ മലയാളസിനിമയുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിലെ കുക്കറമ്മ ന്നെ കഥാപാത്രത്തെ ക്കുറിച്ച് സുരേഷ് കുമാര്‍ രവീന്ദ്രന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച് വരികള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ‘കുക്കറമ്മ’ എന്ന കഥാപാത്രം ചിത്രത്തില്‍ രംഗപ്രവേശനം ചെയ്ത് രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ തിയേറ്റര്‍ മുഴുവന്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ചിലര്‍ കാവ്യാമാധവന്‍ എന്നും, ചിലര്‍ ദിവ്യാ ഉണ്ണി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു.വളരെ കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം.
കഴിഞ്ഞ 45 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറെ ഐശ്വര്യം നിറഞ്ഞ ശബ്ദസാന്നിധ്യമായ ശ്രീജ രവിയാണ് കുക്കറമ്മയായി വേഷമിട്ടത്. ആ മനോഹരമായ ശബ്ദം നമുക്കേവര്‍ക്കും ചിരപരിചിതമായതു കൊണ്ടാണ് മലയാളത്തിലെ പല നായികമാരായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്.
ബേബി ശാലിനിയും, ബേബി ശ്യാമിലിയും, സുനിതയും, സുചിത്രയും, ശാലിനിയും, ജൂഹി ചൗളയും, ‘സല്ലാപം’ എന്ന സിനിമയില്‍ മഞ്ജു വാരിയരും, രംഭയും, സിമ്രാനും, ചിപ്പിയും, ദേവയാനിയും, ദിവ്യാ ഉണ്ണിയും, കാവ്യാ മാധവനും, ഗോപികയും, റോമയും തുടങ്ങി എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത അത്ര അഭിനേത്രിമാര്‍ക്ക് ശ്രീജ ഇതിനോടകം ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളത്തിന്റെ ഏറ്റവും മികച്ച പെണ്‍ശബ്ദങ്ങള്‍, ഒരുമിച്ച് ഒരേ സമയം തീയറ്ററില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അതിശയം വന്നതില്‍ അദിഭുതപ്പെടാനൊന്നുമില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…