Categories: MalayalamReviews

രസകരമാണ് ഈ വാർത്തകൾ | വാർത്തകൾ ഇതുവരെ റിവ്യൂ

കള്ളനും പോലീസും കഥകൾ പല മലയാള സിനിമകൾക്കും വിഷയമായിട്ടുണ്ട്. ചിരിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ നിരവധി ചിത്രങ്ങൾ ഈ ഒരു ആശയത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അവയിലെല്ലാം തന്നെ പോലീസ് അല്ലെങ്കിൽ കള്ളൻ ആയിരിക്കും നായകനായി എത്തുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കള്ളൻ പോലീസ് ചിത്രമാണ് വാർത്തകൾ ഇതുവരെ. നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിച്ച ‘വാര്‍ത്തകള്‍ ഇതുവരെ’ ഗൃഹാതുരത്വം നിറയുന്ന തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു കോമഡി ത്രില്ലറാണ്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരു ചെറിയ ഗ്രാമം. അവിടുത്തെ കുറച്ചു ജനങ്ങളും ഒരു പോലീസ് സ്റ്റേഷനും ഒക്കെ ചുറ്റിപറ്റി ആണ് കഥ നടക്കുന്നത്. പോലീസ് കോണ്സ്റ്റബിൾ ആണ് നായകൻ, നായകനെ തീരെ താല്പര്യം ഇല്ലാത്ത മേലുദ്യോഗസ്ഥൻ, നായകന് സ്ഥിരം പാര ആയ ഒരു സഹപ്രവർത്തകൻ, ഒരു കള്ളൻ അവിടെ നടക്കുന്ന ചെറിയ മോഷണങ്ങളും അതിൽ നിന്നുണ്ടാകുന്ന സംഭവവികാസങ്ങളും എല്ലാം നർമത്തിലൂടെ പറഞ്ഞുപോകുന്നതാണ് ചിത്രം. ചെറിയ രീതിയിൽ അന്വേഷണം തുടങ്ങുന്ന അവരുടെ മുന്നിലേക്ക് വളരെ സങ്കീർണമായ രീതിയിൽ ആ കേസ് ചുരുളഴിഞ്ഞു വരുന്നതോടെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

വിനയ ചന്ദ്രൻ എന്ന കോൺസ്റ്റബിൾ ആയി എത്തുന്ന സിജു വിൽസൺ ആണ് ഇതിലെ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഹമീദ്, മാത്യൂസ്, ഇട്ടൻ പിള്ള, നാരായണ പിള്ള എന്നീ പോലീസ് കഥാപാത്രങ്ങൾ ആയി സൈജു കുറുപ്പ്, വിനയ് ഫോർട്ട്, നെടുമുടി വേണു, അലെൻസിയർ എന്നിവരും എത്തുന്നു. നായികാ വേഷത്തിൽ എത്തിയ അഭിരാമി ഭാർഗവൻ മികച്ച പ്രകടനം നടത്തിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നെടുമുടി വേണു, അലെൻസിയർ, മാമുക്കോയ, ഇന്ദ്രൻസ്, വിജയ രാഘവൻ,നന്ദു, സുധീർ, ശിവാജി ഗുരുവായൂർ, നസീർ സംക്രാന്തി, കോട്ടയം പ്രദീപ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകി ചിത്രത്തെ കൂടുതൽ രസകരമാക്കി.

കൗതുകമുണർത്തുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമൊരുക്കിയ മനോജ് നായർ രചിച്ച സംഭാഷണങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്. രസകരവും ത്രില്ലിങ്ങും ആയാണ് സംവിധായകൻ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പത്ര വാർത്തകളിലൂടെയും റേഡിയോ വാർത്തകളിലൂടെയുമാണ് ഈ ചിത്രത്തിലെ കഥാ സന്ദർഭങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.മെജോ ജോസെഫ് ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ മികച്ച ദൃശ്യങ്ങൾ ഒരുക്കിയ എൽദോ ഐസക് ചിത്രത്തിന് മാറ്റു കൂട്ടി. ആർ ശ്രീജിത്തിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഗൃഹാതുരത്വം നിറക്കുന്ന തൊണ്ണൂറുകളിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്ന വാർത്തകൾ ഇതുവരെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റർടൈനർ തന്നെയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago