മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി കണ്ടിറങ്ങിയപ്പോൾ മനസിൽ തങ്ങിനിന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ജോസ്മോൻ. വസിഷ്ഠ് എന്ന മിടുക്കനാണ് ജോസ്മോനെ ഗംഭീരമാക്കിയത്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വസിഷ്ഠ് സിനിമ ഡാഡിയോട് മനസു തുറന്നു. ‘ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം കേട്ടിട്ട് ബേസിൽ മാമയാണ് എന്നെ വിളിച്ചത്. എറണാകുളത്തേക്ക് വരാൻ പറഞ്ഞു. രണ്ടു സീനിൽ അഭിനയിപ്പിച്ചു. ഇഷ്ടമായി. എന്നിട്ട് ഉറപ്പിച്ചു. ടോവിനോ മാമയെ കാണണോന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. ഡേറ്റ് തന്നിട്ട് വരാൻ പറഞ്ഞു. ടോവിനോ മാമയ്ക്ക് സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോൾ എനിക്കും പറഞ്ഞു തന്നു.’
‘എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള നടൻ ടോവിനോ മാമയാ. ടോവിനോ മാമയുടെ ഒപ്പമാണ് അഭിനയിക്കേണ്ടത് എന്നു പറഞ്ഞപ്പോൾ തന്നെ എക്സൈറ്റ്മെന്റായി. സന്തോഷമായി. ടോവിനോ മാമയുടെ ഒപ്പം അഭിനയിക്കാൻ നല്ല രസം തന്നെ ആയിരുന്നു. ബേസിൽ മാമ എന്ത് സംശയമുണ്ടെങ്കിലും അതൊക്കെ സോൾവ് ചെയ്തു തരും. എന്ത് തെറ്റു പറ്റിയാലും അത് പറഞ്ഞു തരും. നല്ല സംശയമുള്ളത് അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. ടോവിനോ മാമയും സംശയം ഒക്കെ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ മാറ്റിത്തരും.’
‘എനിക്ക് ഏറ്റവും കൂടുതൽ എക്സൈറ്റ്മെന്റ് യുവരാജ് മാമയെ കാണാൻ വേണ്ടി ആയിരുന്നു. കാരണം എനിക്കും അച്ഛനും എല്ലാം നല്ല ഇഷ്ടമുള്ള ഒരു ക്രിക്കറ്റർ ആയിരുന്നു യുവരാജ് മാമൻ. യുവരാജ് മാമനെ കാണുന്നതിനായിരുന്നു എനിക്ക് ഏറ്റവും വലിയ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നത്. ബേസിൽ മാമനൊപ്പവും അല്ലു അർജുനൊപ്പവും അഭിനയിക്കണം എന്നുണ്ട്. ഷൂട്ടിംഗ് അവസാനമാകുമ്പോഴേക്കും എനിക്ക് സെറ്റ് മിസ് ആയി. സെക്കൻഡ് പാർട് വരുന്നുണ്ടെന്ന് കേട്ടപ്പോൾ പിന്നെ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സെക്കൻഡ് പാർട്ടിൽ ഞാൻ ഉണ്ടാകുമെന്ന് വിചാരിക്കുന്നു. എല്ലാവരും സിനിമ എന്തായാലും കാണുക. നിങ്ങൾക്ക് എല്ലാവർക്കും വേണ്ട എല്ലാ കാര്യങ്ങളും ഈ സിനിമയിൽ ഉണ്ട്. കോമഡി, ആക്ഷൻ, ഇമോഷൻ ഒക്കെ ഉണ്ട്. എല്ലാവർക്കും എന്തായാലും ഇഷ്ടപ്പെടും.’ – എല്ലാവരും മിന്നൽ മുരളി കാണണമെന്നും വസിഷ്ഠ് അഭ്യർത്ഥിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…