ഹയ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാര’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളം ആലുവയില്‍ ഇന്ന് രാവിലെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലറാണ് ‘അന്ധകാര’ എന്നാണ് അണിയറ വൃത്തങ്ങളില്‍ നല്‍കുന്ന വിവരം.
ദിവ്യ പിള്ള, ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, മറീന മൈക്കല്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്.
എ എല്‍ അര്‍ജുന്‍ ശങ്കര്‍, പ്രശാന്ത് നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മനോ വി നാരായണനാണ് ഛായാഗ്രാഹകന്‍. അഇഋ ഛഎ ഒഋഅഞഠട സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാര നിര്‍മ്മിക്കുന്നത്. ഗോകുല രാമനാഥന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അരുണ്‍ തോമസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനര്‍- സണ്ണി തഴുത്തല,ആര്‍ട്ട് – ആര്‍ക്കന്‍ എസ് കര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍,സ്റ്റില്‍സ് – ഫസല്‍ ഉള്‍ ഹക്ക്, മാര്‍ക്കറ്റിംഗ് – എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സള്‍ട്ടണ്ട് – ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…