Categories: Celebrities

സിനിമയിലും സംഗീതത്തിലും ഒരുപോലെ തിളങ്ങി, എതിര്‍പ്പുകള്‍ വകവെക്കാതെ പ്രണയവിവാഹം; നടി വസുന്ധരദാസിന്റെ വേറിട്ട ജീവിതം

രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി എത്തിയ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം വസുന്ധരയ്ക്ക് ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. പിന്നീട് മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമയിലും വസുന്ധര അഭിനയിച്ചു. ഒരു നടിയെക്കാളേറെ ഗായികയായാണ് വസുന്ധര അറിയപ്പെട്ടത്. അവര്‍ പാടിയ ഷക്കലക്ക ബേബി എന്ന സോങ്ങ് വളരെ ഹിറ്റായിരുന്നു.

ബംഗളൂരുവില്‍ ഒരു തമിഴ് അയ്യങ്കാര്‍ ഫാമിലിയില്‍ ആണ് വസുന്ധരയുടെ ജനനം. വസുന്ധര ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്, അമ്മ ഒരു സയന്റിസ്റ്റ് ആയിരുന്നു, പിതാവാകട്ടെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ സിഇഒ ആയിരുന്നു. ബാംഗ്ലൂരിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലും, കോളേജുകളിലുമായി വസുന്ധര വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗണിത ശാസ്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്നും ആണ് ബിരുദം നേടിയത്.

വസുന്ധരയ്ക്ക് സംഗീതത്തോടുള്ള താല്‍പര്യം മനസ്സിലാക്കിയ മുത്തശ്ശി അവരുടെ 6-ാം വയസ്സില്‍ തന്നെ ഹിന്ദുസ്ഥാന്‍ സംഗീതം പഠിപ്പിച്ചു തുടങ്ങി. സ്‌കൂളുകളിലും കോളേജുകളിലും മികച്ച ഗായികയായി വസുന്ധര അറിയപ്പെട്ടു. മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലാണ് വസുന്ധര ആദ്യമായി പാടിയത്. എ ആര്‍ റഹ്മാന്‍ ആയിരുന്നു ഈ ചിത്രത്തിലെ സംഗീതസംവിധായകന്‍.

തന്റെ ജീവിത പങ്കാളിയായി വസുന്ധര തിരഞ്ഞെടുത്തത് സുഹൃത്തും ഡ്രമ്മറുമായ റോബര്‍ട്ടോ നരേനെ ആയിരുന്നു. ഇപ്പോള്‍ റോബര്‍ട്ടിനൊപ്പം സംഗീത പരിപാടികള്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് അവര്‍. ഹിന്ദിയില്‍ ചലച്ചിത്ര താരം പ്രീതി മിന്‍ഹക്കു വേണ്ടിയാണ് കൂടുതല്‍ പാട്ടുകളും പാടിയത്. ഇളയരാജ, എ ആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ, ഹാരിസ് ജയരാജ് തുടങ്ങിയവരുടെ കൂടെയെല്ലാം താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നെന്നും താരം പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago