കഴിഞ്ഞദിവസമാണ് രണ്ട് സിനിമ തിയറ്ററുകളിൽ റിലീസ് ആയത്. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് രണ്ട് സിനിമയെന്ന് സംവിധായകൻ വി സി അഭിലാഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിലാഷ് ഇങ്ങനെ പറഞ്ഞത്. ഈ കാലഘട്ടത്തിന് ആവശ്യമുള്ള സിനിമ. പെട്ടെന്നാരും പറയാൻ ധൈര്യപ്പെടാത്ത പ്രമേയം. വിഷ്ണുവുൾപ്പെടെ ഒട്ടു മിക്ക അഭിനേതാക്കളും നാച്ചുറലായി പെർഫോം ചെയ്തു. ആദ്യസിനിമയെന്ന് തോന്നാത്ത വിധം സംവിധായകന്റെ സിനിമ. – രണ്ട് സിനിമയെക്കുറിച്ച് വിസി അഭിലാഷ് കുറിച്ചത് ഇങ്ങനെ. മതരാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന ചിത്രമാണ് രണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങൾ ഉണ്ടായ സമയത്ത് ഹര്‍ത്താലിനിടെ എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓടിയത് ‘എടപ്പാള്‍ ഓട്ടം’ എന്ന പേരില്‍ ട്രോള്‍ ആയി മാറിയിരുന്നു. ഈ ഓട്ടത്തെയും സിനിമയിൽ പരാമർശിക്കുന്നുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന കെ ജി പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് നളിനന്‍ തന്നെയാണ് ഇതില്‍ എടപ്പാള്‍ മോഡല്‍ ഓട്ടം നടത്തുന്നത്. ടിനി ടോം ആണ് നളിനന്‍ എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് അന്ന രേഷ്മ രാജനാണ്.
ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…