കോവിഡ് കാലം തീര്‍ച്ചയായും പ്രതിസന്ധികളുടേതാണ്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ഈ സമയത്തേയും ഫലപ്രദമായി ഉപയോഗിക്കുന്നവരുണ്ട്. നടി വീണ നായര്‍ അക്കൂട്ടത്തില്‍ പെട്ടതാണ്. കോവിഡ് കാലത്ത് വീട്ടില്‍ ലോക്കായതോടെ ഫിറ്റ്‌നസ്സിനായി വീണ സമയം കണ്ടെത്തി. 20 ദിവസം കൊണ്ട് വീണ 6 കിലോ ശരീരഭാരമാണ് കുറച്ചത്.
ഏഷ്യാനെറ്റിലെ ‘എന്റെ മകള്‍’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കുട്ടിക്കാലം മുതല്‍ നൃത്തം പരിശീലിക്കുന്ന വീണ സ്‌കൂള്‍ കാലത്ത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു.
പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാന്‍ പ്രകാശന്‍’, ‘തട്ടുംപുറത്ത് അച്യുതന്‍’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.
ബിഗ് ബോസ് സീസണ്‍ രണ്ടിലെ ആക്റ്റീവായ മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു വീണ നായര്‍. സ്വാതി സുരേഷ് ഭൈമി (ആര്‍ജെ അമന്‍) ആണ് വീണയുടെ ഭര്‍ത്താവ്. ഒരു മകനും ഇവര്‍ക്കുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…