Categories: CelebritiesMalayalam

91 കിലോ കടന്ന ഭാരത്തെ പിടിച്ചു കെട്ടിയതിങ്ങനെ, വീണ പറയുന്നു

തന്റെ ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലാണ് മല.ാളികളുടെ പ്രിയ താരം വീണാ നായര്‍. താരത്തിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും മേക്കോവറും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നിരവധി പേര്‍ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

തടി കുറച്ചതിനെക്കുറിച്ച് വീണ പറയുന്നതിങ്ങനെ, ”14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫുഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി. തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ്, വീണ്ടും തടി കുറയ്ക്കണമെന്ന താല്‍പര്യത്തോടെ ഫിറ്റ്ട്രീറ്റ്കപ്പിള്‍ എന്ന ടീമുമായി കോണ്‍ടാക്ട് ചെയ്തത്. 6 മാസത്തേക്കാണ് ഞാനിപ്പോള്‍ അവരുടെ പ്ലാന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 ദിവസത്തിനിടെ 6 കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്”.

അവരുടെ ഫൂഡ് ഡയറ്റും, വ്യായാമങ്ങളുമൊക്കെ വളരെ ഹെല്‍ത്തിയായ ഒരു ശൈലിയിലാണ്. വിഡിയോയില്‍, അവരുടെ ട്രെയിനര്‍ ഒപ്പം വന്ന് ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഭക്ഷണക്കാര്യങ്ങളും വ്യായാമങ്ങളുമൊക്കെ കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കും. എല്ലാം കര്‍ശനമാണ്. അങ്ങനെയാണ് ഈ മാറ്റം വന്നത്. ഇപ്പോള്‍ ബോഡി വെയിറ്റ് 83 കിലോ ആയി. വയറ് കുറഞ്ഞു എന്നതാണ് പ്രധാനം. ആദ്യത്തെ ആറു കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല. ഞാന്‍ ഇപ്പോള്‍ മധുരം പൂര്‍ണമായി ഉപേക്ഷിച്ചു. ഫ്രൈഡ് ഉപേക്ഷിച്ചു. ഗ്രില്‍ഡും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം. മീനും മുട്ടയു അതു പോലെ. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് ഒക്കെ ആവശ്യം പോലെ കഴിക്കാം. കൊതി തോന്നിയാല്‍ എന്തും ഒരു പീസ് കഴിക്കാം. അതിനപ്പുറം വേണ്ട. ഇന്നു നന്നായി കഴിച്ചാല്‍ നാളെ അതിനും കൂടി ചേര്‍ത്ത് വര്‍ക്കൗട്ട് ചെയ്യണം. വര്‍ക്കൗട്ട് എന്റെ ഇഷ്ടത്തിനനുസരിച്ച് രാത്രിയിലൊക്കെയാണ്- വീണ് പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago