Categories: Malayalam

ബിഗ് ബോസിൽ നിന്ന് വീണ പുറത്ത്;ഇതുവരെ ഇല്ലാത്ത ഒരു ആകാംക്ഷ ഇപ്പോൾ ഉണ്ടെന്ന് ഭർത്താവ്… കുറിപ്പ് വായിക്കാം

മലയാളികൾ ഏറെ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കളികൾ വേറെ ലെവൽ ആകുന്ന ബിഗ് ബോസ് സീസൺ 2 ന്റെ എവിക്ഷൻ പ്രക്രിയകൾ നടക്കുന്നത് ആഴ്ചയുടെ അവസാനം ആണ്. ഇന്നലെ നടന്ന എവിക്ഷൻ പ്രക്രിയയിൽ പുറത്തായത് വീണ നായർ ആയിരുന്നു. താരം പരിപാടിയിൽ നിന്നും പുറത്തായ ഉടൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീണയുടെ ഭർത്താവ് കണ്ണൻ. ബിഗ് ബോസിലെ പല ടാസ്കുകൾക്കിടയിലും വീണ നായർ ഏറ്റവും കൂടുതൽ പരാമർശിച്ചിട്ടുള്ള വ്യക്തികളാണ് കണ്ണനും വീണയുടെ മകനായ അമ്പുച്ഛനും. അതിനാൽ ബിഗ്ബോസ് ആരാധകർക്ക് കണ്ണനും സുപരിചിതനാണ്. വീണയുടെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന കണ്ണൻ ആ പേജിൽ നിന്ന് തന്നെയാണ് പ്രതികരണകുറിപ്പ് ഇട്ടിരിക്കുന്നത്.

കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,

അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്ന് ‘എന്റെ പെണ്ണ്’ പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.

ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു😀, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി ❤️🙏😍.

പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE 🙌✌️

ഒരിക്കൽക്കൂടി നന്ദി

എന്ന്‌ വീണയുടെ ‘കണ്ണേട്ടൻ’

“ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ് എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം 😍”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago