Veena Nair poses with horse; photoshoot by Anulal
വെള്ളിമൂങ്ങ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് വീണ നായർ. പിന്നീടും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടിയാണ്. വീണ നായരുടെ ഭർത്താവ് സ്വാതി സുരേഷ് ഭൈമിയും നല്ലൊരു ഗായകനും നർത്തകനുമാണ്. ധൻവിൻ എന്നൊരു മകനും ഇവർക്കുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2വിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാനും നടിക്ക് കഴിഞ്ഞു.
മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടെയാണ്. വീണ നായർ തന്റെ നാലാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും അവർ പ്രാവീണ്യം നേടി. മാതാപിതാക്കളായ ബാബു, ലതിക എന്നിവരാണ്.
മനോഹരമായി ഹാസ്യ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ നടിമാരിൽ ഒരാളാണ് വീണ നായർ. മലയാളത്തിലെ നിരവധി ടെലിവിഷൻ ചാനലുകളിലെ പരമ്പരകളിലും ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള പരിപാടികളിലും സ്ഥിര സാന്നിധ്യമാണ് വീണ നായർ. ബിഗ് ബോസ് മലയാളം സീസൺ 2വിലെ ശക്തരായ മത്സരാർഥികളിൽ ഒരാളുമായിരുന്നു. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അഭിനേത്രി ആര്യയെ പോലെതന്നെ വീണയ്ക്ക് നേരെയും സൈബർ ആക്രമണങ്ങളുണ്ടായിരുന്നു.
മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയൊരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുതിരക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പോസ് ചെയ്യുന്ന വീണയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനുലാലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…