ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ ഇപ്പോൾ വീണക്ക് നിരവധി ആരാധകരാണ്. വനിതാ മാഗസിന്റെ കവർ പേജിൽ പുതിയ ലുക്കിൽ താരമിപ്പോൾ എത്തിയിരിക്കുകയാണ്. നാടൻ വസ്ത്രത്തിൽ നിന്നും മോഡേൺ വസ്ത്രങ്ങളിലേക്ക് ചേക്കേറിയ വീണ നന്ദകുമാർ കിടിലൻ ലുക്കിലാണ് ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നത്. മൂന്ന് കോസ്റ്റ്യൂമുകളിൽ പ്രത്യക്ഷപ്പെടുന്ന വീണ നന്ദകുമാറിന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ്. വനിത ഫോട്ടോഗ്രാഫർ ശ്യാം ബാബുവാണ് വീണയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്ക് പിന്നിൽ. ഒാൾഡ് ഹാർബർ ഹോട്ടലിൽ വച്ചു നടന്ന ഷൂട്ടിലെടുത്ത ചിത്രങ്ങൾ പുറത്തിറങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വീണ നന്ദകുമാർ എന്ന ഇംഗ്ലീഷ് ബിരുദധാരിയുടെ ജീവിതലക്ഷ്യം സിവിൽ സർവീസ് ആയിരുന്നു എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇങ്ങനെ ഒരു മോഹം തനിക്ക് ഉണ്ടായതെന്നും വീണ പറയുന്നു. എന്നാൽ അഭിനയ മേഖലയും പല നല്ല കാര്യങ്ങളും ചെയ്യാനും ഒരുപാടു പേർക്കു പ്രചോദനമാകാനും കഴിയുന്ന മേഖലയാണ് എന്നും താരം അഭിപ്രായപ്പെടുന്നു. ബാങ്ക് ജോലിക്കിടെ അതിനായി തകർത്തു പഠിക്കുന്നതിനിടയിലാണ് സ്ലീവാച്ഛന്റെ മാലാഖ ആകുവാനുള്ള വിളി വന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…