Categories: Malayalam

ഭർത്താവ് അൽപ്പം മദ്യപിക്കുന്ന ആളാണെങ്കിലും കുഴപ്പമില്ല; ഭാവി ഭർത്താവിനെ കുറിച്ചുള്ളസങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് വീണ നന്ദകുമാർ [VIDEO]

ആസിഫ് അലി നായകനായി എത്തിയ കെട്ടിയോളാണ് എന്റെ മാലാഖ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.കുടുംബ പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് ഒരുക്കിയ ചിത്രത്തിൽ നായികയായത് പുതുമുഖം വീണ നന്ദകുമാർ ആണ്.ഇപ്പോൾ തന്റെ ഭാവി ഭർത്താവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് വീണ.


എപ്പോളും റൊമാന്റിക് ആയ വ്യക്തിയാകണം എന്റെ ഭർത്താവ്.ഞാൻ വിളിച്ചാൽ അപ്പോൾ വീട്ടിൽ എത്തണം.തന്റെ ഒപ്പം തന്നെ പൊക്കം വേണം.വെളുത്തവരെക്കാൾ ഇരുനിറത്തിലുള്ള ആളുകളെയാണ് ഇഷ്ടം. അല്പ സ്വല്പം മദ്യപിക്കുന്നതും പുകവലിക്കുന്നതും കുഴപ്പമില്ല, വീണ പറയുന്നു.


വളരെ രസകരമായ രീതിയിൽ ചിത്രത്തിന്റെ കഥ മുന്നേറുന്നത്.നന്മ നിറഞ്ഞൊരു നാട്ടിന്‍ പുറത്തുകാരന്‍ വീട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും കല്ല്യാണം കഴിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന അവസരത്തിൽ പെട്ടൊന്നൊരു ദിവസം അമ്മ അടുക്കളയില്‍ തല ചുറ്റി വീഴുന്നു. ആ വീഴ്ചയുടെ കാരണങ്ങളിലൊന്ന് താനാണെന്നും അമ്മച്ചിക്കൊരു കൂട്ട് ഉണ്ടായിരുന്നേല്‍ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു എന്നും മനസ്സിലാക്കിയ ‘സ്ലീവാച്ചായന്‍’ കല്യാണം കഴിക്കാന്‍ സമ്മതം പ്രകടിപ്പിക്കുന്നതും കല്യാണത്തിന് ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയും മറ്റുമാണ് കഥ വികസിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് വീണ്ടും ഹിറ്റ് ശ്രേണിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. നിസാം ബഷീർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസ് ആണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ക്രിസ്ത്മസ് റിലീസുകൾ എത്തിയിട്ട് പോലും ഇപ്പോളും നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago