തിയറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ചു വർഷങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തിയിരിക്കുകയാണ് സംവിധായകൻ ജയരാജ് ഒരുക്കിയ ചിത്രം ‘വീരം’. ആമസോൺ, ഫിൽമി എന്നീ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചു. വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ ജയരാജ് ‘വീരം’ എന്ന ചിത്രത്തിലൂടെ.
മാക്ബത്തുമായി ഒരുപാട് സാദൃശ്യങ്ങള്‍ ചന്തുവിന്റെ കഥയ്ക്കുണ്ട്. ചതിയുടെ പര്യായങ്ങളിലൊന്നായി വടക്കൻപാട്ടുകളിൽ പാടിപ്പതിഞ്ഞ പേര് –’എളന്തളിർ മഠത്തിലെ ചന്തു’. ചതിയൻ ചന്തുവെന്നു പതിഞ്ഞ വിശേഷണം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു മലയാളത്തിലെ പഴയകാലത്തെ വടക്കൻപാട്ടു ചിത്രങ്ങളിലേറെയും. പിന്നെ ചന്തു നല്ലവനായത് ‘ഒരു വടക്കൻ വീരഗാഥ’യിൽ എം ടിയുടെ പേനത്തുമ്പിലൂടെയായിരുന്നു. വർഷങ്ങൾക്കിപ്പുറം ചന്തു വീണ്ടും ചതിയനായിരിക്കുന്നു. അതും ആധുനികതയുടെ എല്ലാ മേലാപ്പുകളും ആവോളമണിഞ്ഞ ‘വീരം’ എന്ന ചിത്രത്തിലൂടെ. കുനാൽ കപൂറാണ് ‘വീര’ത്തിലെ ചന്തു.
ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് ‘വീര’ത്തിലെ മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകൾ ചെയ്ത അലന്‍ പോപ്പില്‍ട്ടനായിരുന്നു ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരും മാസങ്ങളോളം ഈ സിനിമയ്ക്കുവേണ്ടി ജോലി ചെയ്തു. ലോക പ്രസിദ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍ ഒരു മലയാളസിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതും ആദ്യമായിട്ട് ആയിരുന്നു. ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്ര മോഹൻ, പ്രദീപ് രാജൻ എന്നിവർ ചേർന്നാണ് ‘വീരം’ നിർമ്മിച്ചത്. കുനാൽ കപൂർ, ശിവജിത്ത് പത്മനാഭൻ, അഹ്റൻ ചൗധരി, ദിവിന താക്കുർ, ഹിമർഷ വെങ്കട് സാമി, കേതകി നാരായൻ, ബിലാസ് നായർ, സതീഷ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് കുമാർ ആണ് ഛായാഗ്രഹണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…