സംവിധായകൻ ജയരാജ് വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് ‘വീരം’. 2017ലാണ് ചിത്രം റിലീസ് ആയത്. സാങ്കേതികമികവിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രം കൂടിയാണ് വീരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ചലച്ചിത്രോത്സവങ്ങളിൽ വീരം പ്രദർശിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്.
ഏതായാലും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ഇപ്പോൾ ധാരാളമായി വരുന്നുണ്ട്. ഏതായാലും ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് അഞ്ചു വർഷത്തിനു ശേഷം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്.
മാക്ബത്തുമായി ഒരുപാട് സാദൃശ്യങ്ങള്‍ ചന്തുവിന്റെ കഥയ്ക്കുണ്ട്. ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് ‘വീര’ത്തിലെ മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകൾ ചെയ്ത അലന്‍ പോപ്പില്‍ട്ടനായിരുന്നു ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരും മാസങ്ങളോളം ഈ സിനിമയ്ക്കുവേണ്ടി ജോലി ചെയ്തു. ലോക പ്രസിദ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍ ഒരു മലയാള സിനിമയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതും ആദ്യമായിട്ട് ആയിരുന്നു. ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്ര മോഹൻ, പ്രദീപ് രാജൻ എന്നിവർ ചേർന്നാണ് ‘വീരം’ നിർമ്മിച്ചത്. കുനാൽ കപൂർ, ശിവജിത്ത് പത്മനാഭൻ, അഹ്റൻ ചൗധരി, ദിവിന താക്കുർ, ഹിമർഷ വെങ്കട് സാമി, കേതകി നാരായൻ, ബിലാസ് നായർ, സതീഷ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് കുമാർ ആണ് ഛായാഗ്രഹണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…