Categories: Songs

പ്രേക്ഷകഹൃദയം കീഴടക്കി സണ്ണി വെയ്നിന്റെയും റിഥിയുടെ റൊമാൻസ്; ആർ എസ് വിമൽ നിർമിക്കുന്ന ചെത്തി മന്ദാരം തുളസിയിലെ ‘വീഴുമീ’ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി [VIDEO]

എന്ന് നിന്റെ മൊയ്തീൻ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ആർ എസ് വിമൽ. ആർ എസ് വിമൽ ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മോഹൻലാൽ ആണ് പോസ്റ്റർ പുറത്ത് വിട്ടത്. ചെത്തി മന്ദാരം തുളസി എന്നാണ് ചിത്രത്തിന്റെ പേര്. ആർ എസ് വിമലിനോടൊപ്പം ഡോക്ടർ സുരേഷ് കുമാർ മുട്ടത്ത്, നിജു വിമൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രണയ മീനുകളുടെ കടൽ
ഫെയിം റിഥി കുമാർ ആണ് നായിക.ചിത്രത്തിലെ വീഴുമീ ഗാനത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ഗോവിന്ദ് വസന്തയാണ് സംഗീതം.

വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആർ എസ് വിമൽ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ദ്രുതഗതിയിൽ തന്നെ പുരോഗമിക്കുകയാണ്.കര്‍ണ്ണന്റെ കഥ കേട്ടപ്പോള്‍ തന്നെ വിക്രം സമ്മതമറിയിച്ചു. കര്‍ണ്ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അതിനായി പ്രത്യേക വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. കുതിരയോട്ടവും ആയോധനമുറകളും വിദേശത്തുപോയി അഭ്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം,വിമല്‍ പറഞ്ഞു.

കര്‍ണ്ണനെന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. അവസാനം പൃഥിയ്ക്ക് പകരം വിക്രം കര്‍ണ്ണനെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇത് വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത് . ആര്‍ എസ് വിമലിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൃഥ്വിയ്ക്ക് ഡേറ്റില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രംഗത്തു വന്നിരുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago