മലയാളത്തിന്റെ പ്രിയ യുവതാരങ്ങളായ ഷെയിൻ നിഗം, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വേല. ചിത്രത്തിന്റെ പ്രി റിലീസ് ടീസർ റിലീസ് ചെയ്തു. ഉദ്വോഗ ജനകമായ നിമിഷങ്ങളാണ് ടീസറിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. നവംബർ പത്തിന് ചിത്രം റിലീസ് ചെയ്യും. വേഫെറർ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രി റിലീസ് ടീസർ പങ്കുവെച്ചിരിക്കുന്നത്.
നമ്രിത എം വി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷെയിൻ നിഗത്തിന് ഒപ്പം സണ്ണി വെയിനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാം ശശിയാണ്. എം സജാസ് ആണ് തിരക്കഥ. സാം സി എസ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ട്രയിലറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലാണ് വേല കഥ പറയുന്നത്.
ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഷെയിൻ അവതരിപ്പിക്കുമ്പോൾ മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണി വെയിൻ ആണ് അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായ പൊലീസ് കഥാപാത്രമായി എത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നവംബർ 10നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…