പോലീസ് വേഷത്തിൽ ഷെയ്ൻ നിഗവും സണ്ണിവെയ്‌നും..! ‘വേല’ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിൽ എത്തുന്നു. സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേല എന്ന ചിത്രത്തിലാണ് ഇരുവരും പോലീസ് വേഷമണിയുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത്‌ എം.സജാസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷൻസാണ്.

ചിത്രസംയോജനം – മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം – സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – സുനിൽ സിംഗ്, സംഗീത സംവിധാനം – സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ – ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം – ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം – ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി – കുമാർ ശാന്തി, സംഘട്ടനം – പി സി സ്റ്റണ്ട്സ് , ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ – മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് – തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഡിസൈൻസ് – ടൂണി ജോൺ, സ്റ്റിൽസ് – ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി – ഓൾഡ് മംഗ്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഒ – പ്രതീഷ് ശേഖർ.

വെയിൽ, ഉല്ലാസം എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ഷെയ്ൻ നിഗം ചിത്രങ്ങൾ. ബർമുഡ, ഖുർബാനി, ഖൽബ്, ആയിരത്തൊന്നാം രാവ്, പൈങ്കിളി, പരാക്രമം എന്നിങ്ങനെ നിരവധി ചിത്രങ്ങളും ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിർമാണ രംഗത്തേക്കും കൂടി കടന്ന സണ്ണി വെയ്ൻ പടവെട്ട്, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുചിത്രങ്ങളിലും സണ്ണി വെയ്ൻ നിർമ്മാതാവും കൂടിയായിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago