Categories: Movie

‘വെള്ളം’ ഇന്നു മുതല്‍ തീയേറ്ററുകളിലേക്ക്; പ്രേക്ഷകരെ  ക്ഷണിച്ച് മോഹന്‍ലാല്‍

കൊവിഡ് 19 പ്രതിസന്ധിക്കുശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനാകുന്ന ‘വെള്ളം’. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്ന് 22 ന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ഥ ജീവിതമാണ് ചിത്രം പറയുന്നത്.

ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയായിരിക്കും ചിത്രം. സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളം’ നിര്‍മ്മിച്ചിരിക്കുന്നത്.

ബി.കെ ഹരിനാരായണന്‍, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.

അതേ സമയം ചിത്രം കാണാന്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ പറയുന്നു

ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തിയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര്‍ ജോലി ചെയ്യു്ന്ന വലിയ വ്യവസായമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago