പുതിയ ചിത്രവുമായി ‘വെള്ളം’ സിനിമയുടെ നിർമാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ. സണ്ണി വെയ്ൻ നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിനാണ്. സണ്ണി വെയ്നൊപ്പം അലൻസിയറും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മജുവാണ് സിനിമയുടെ കഥയും സംവിധാനവും.
സണ്ണി വെയ്ൻ, അലൻസിയാർ എന്നിവരെ കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപത് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥ ആർ ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ; ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി; കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ; സംഘട്ടനം: പ്രഭു; പ്രൊഡക്ഷൻ ഡിസൈനർ: ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ്; ലൊക്കേഷൻ മാനേജർ: സുരേഷ്; സ്റ്റിൽസ്: റിച്ചാർഡ്; ഡിസൈൻസ്: ഓൾഡ് മങ്ക്സ്; പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…