Categories: Malayalam

മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂർത്തങ്ങൾ മാമാങ്കത്തിൽ കാണാം;മാമാങ്കത്തെ കുറിച്ച് മനസ്സ് തുറന്ന് വേണു കുന്നപ്പിള്ളി

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്
ഇതിനിടെ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി. ഫേസ് ബുക്കിൽ കൂടിയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

മാമാങ്ക വിശേഷങ്ങൾ …
ഏകദേശം രണ്ടു വർഷമായി നടക്കുന്ന ഈ സിനിമയുടെ pre production, shooting എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്…ഇനി ഏതാനും ദിവസങ്ങൾ മാത്രം…അതിനു ശേഷം post production ജോലികൾ…
ഈ കഴിഞ്ഞ രണ്ടു വർഷമായുളള യാത്രയിൽ കുറെയേറെ കാര്യങ്ങൾ പഠിച്ചു…ഇതിനിടയിൽ Hollywood ൽ ഒരു സിനിമയെടുക്കുകയും,എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിക്കാനും സാധിച്ചൂ…കൈപ്പും,സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു…ആർക്കങ്കിലും ഭാവിയിൽ ഉപയോഗ പെട്ടേക്കാം…
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ,മുതൽ മുടക്കുള്ള സിനിമയെന്നോ ഞാൻ അവകാശപ്പെടുന്നില്ല….എങ്കിലും ചില കാര്യങ്ങളിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുണ്ടാകാം ….വലിപ്പത്തിലും,എണ്ണത്തിലും ഇത്രയേറെ സെറ്റുകൾ,യുദ്ധരഗങ്ങളിൽ ഉപയോഗിച്ച machine, crane കൾ,ജൂനിയർ ആർട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങൾ,ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വഽത്തഽസ്തത പുലർത്തുമായിരിക്കും…
എന്തു പറഞ്ഞാലും കാണികൾക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്…പല ചേരുവകളിലും ഇതു സാധ്യമാണ്….
വെറുമൊരു producer ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ passion നോടു കൂടിയാണ് എന്റെ യാത്ര….കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂർത്തങളും,മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകൾ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും,വീണ്ടും, വീണ്ടും കാണാൻ തോന്നിയേക്കാവുന്ന action രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂർത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം….
അഹങ്കാരത്തിന്റെയോ,അവകാശവാധങ്ങളുടേയോ ഒരു കണിക പോലു മില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ….
ഇതു പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല….ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ…ആ മുഖങ്ങളിലെപ്പോളും,അത്ഭുതവും,ആശ്ചര്യവും,വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങൾക്ക് കാണേണ്ടത്….അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു…സുന്തരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകൾ കാണാൻ കാത്തിരിക്കൂ…

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago