മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ പുറത്തെത്തിയ ഒന്നാണ് മാമാങ്കം. ചിത്രം 130 കോടി കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി. മമ്മൂട്ടിയുടെ ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ, യുദ്ധ രംഗങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ്. മമ്മൂട്ടി തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. ഇപ്പോൾ മാമാങ്കത്തിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി പറയുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു…Amazon ലും വന്നു കഴിഞ്ഞു….degrade ന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു!!
സിനിമയിലെ criminal ലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ operation …
സിനിമയുടെ യഥാർത്ഥ budget എത്ര യാണെന്നോ, pre sales and post sales കൂടി എന്ത് കിട്ടിയെന്നോ, യഥാർത്ഥ worldwide collection എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം…
ദൈവനാമം പറഞ്ഞ് ,പുറകിൽ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും…
മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഫാൻസ് കാരോടും, പലരീതിയിലും support ചെയ്യ്ത നല്ല വരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരികുന്നു…🤗🤗🤗
അടുത്ത സിനിമയുമായി ഉടനെ!!!
💪✌❤
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…